അഞ്ച് പേർ ക്ലീൻ ബൗൾഡ്; അത്യപൂർവ റെക്കോർഡുമാ‍യി ബംഗ്ലാദേശ്

ധാക്ക: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അപൂർവ റെക്കോർഡുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം. വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ആദ്യ ഇന്നിങ്സിൽ 508 റൺസെടുത്തിരുന്നു. മറുപടി ബാറ്റിനിറങ്ങിയ വെസ്റ്റ്ഇൻഡീൻെറ അഞ്ച് ബാറ്റ്സ്മാൻമാരെയും 12 ഓവറിൽ 29 റൺസെടുക്കുന്നതിനിടെ ബംഗ്ലാദേശ് പുറത്താക്കി. അഞ്ച് പേരെയും ബൗൾഡാക്കിയാണ് ബംഗ്ലാ ബൗളർമാർ മടക്കിയത്. 128 വർഷത്തെ ടെസ്റ്റ് ക്രിക്കറ്റിനിടെ ഇത് ആദ്യമാണ് ആദ്യ അഞ്ച് ബാറ്റ്സ്മാൻമാരും സ്റ്റംപ് തെറിച്ച് മടങ്ങുന്നത്.

ക്രെയ്ഗ് ബ്രാത്വയ്റ്റ്, കിരൺ പവൽ, സുനിൽ അംബ്രോസ്, റോസ്റ്റൺ ചേസ്, ഷായ് ഹോപ്പ് എന്നിവരെയാണ് ബംഗ്ലാദേശ് ബൗളർമാർ കുറ്റിതെറിപ്പിച്ച് മടക്കിയത്. ഓഫ് സ്പിന്നർ മെഹിദി ഹസൻ, ഇടംകയ്യൻ സ്പിന്നർ ഷാക്കിബ് അൽ ഹസൻ എന്നിവരാണ് ഇതിന് നേതൃത്വം നൽകിയത്.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 136 റൺസെടുത്ത മഹ്മൂദുല്ലയുടെ മികവിലാണ് കൂറ്റൻ സ്കോർ സ്വന്തമാക്കിയത്. ആറാം വിക്കറ്റിൽ ഷാക്കിബ്- മഹ്മൂദുല്ല സഖ്യം 111 റണ്ണടിച്ചു കൂട്ടി. ഏഴാം വിക്കറ്റിൽ ലിറ്റൺ ദാസും മഹ്മൂദുല്ലയും 92 റൺസ് നേടി. പിന്നീട് താജുൽ ഇസ്ലാമിനൊപ്പം 56 റൺസും കൂട്ടിച്ചേർത്തിരുന്നു.


ബം​ഗ്ലാ​ദേ​ശി​ന്​ ഇ​ന്നി​ങ്​​സ്​ ജ​യം; പ​ര​മ്പ​ര
ധാ​ക്ക: വി​ൻ​ഡീ​സി​നെ ഇ​ന്നി​ങ്​​സി​നും 184 റ​ൺ​സി​നും ത​ക​ർ​ത്ത്​​ പ​ര​മ്പ​ര (2-0) തൂ​ത്തു​വാ​രി ബം​ഗ്ലാ​ദേ​ശ്. ഒാ​ഫ്​ സ്​​പി​ന്ന​ർ മെ​ഹ്​​ദി ഹ​സ​​െൻറ മാ​സ്​​മ​രി​ക പ്ര​ക​ട​ന​ത്തി​നു മു​ന്നി​ൽ വി​ൻ​ഡീ​സി​ന്​ ഇ​രു ഇ​ന്നി​ങ്​​സി​ലും പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല. സ്​​കോ​ർ: ബം​ഗ്ലാ​ദേ​ശ്​-508/10, വി​ൻ​ഡീ​സ്​ 111/10, 213/10. ഇ​രു ഇ​ന്നി​ങ്​​സു​ക​ളി​ലു​മാ​യി 12 വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ മെ​ഹ്​​ദി ക​ളി​യി​ലെ താ​ര​മാ​​യ​പ്പോ​ൾ, ക്യാ​പ്​​റ്റ​ൻ ഷാ​കി​ബു​ൽ ഹ​സ​ൻ മാ​ൻ ഒാ​ഫ്​ ദ ​സീ​രീ​സാ​യി. മെ​ഹ്​​ദി ആ​ദ്യ ഇ​ന്നി​ങ്​​സി​ൽ ഏ​ഴും ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ അ​ഞ്ചും വി​ക്ക​റ്റു​ക​ളാ​ണ്​ വീ​ഴ്​​ത്തി​യ​ത്. നാ​ലു വ​ർ​ഷ​ത്തി​നി​ടെ​ ബം​ഗ്ലാ​ദേ​ശി​​െൻറ ആ​ദ്യ ടെ​സ്​​റ്റ്​ പ​ര​മ്പ​ര​യാ​ണി​ത്.

മ​ഹ്​​മൂ​ദു​ല്ല​യു​ടെ ത​ക​ർ​പ്പ​ൻ (136) സെ​ഞ്ച്വ​റി​യി​ൽ 508 റ​ൺ​സെ​ന്ന കൂ​റ്റ​ൻ സ്​​കോ​റി​നു​ മു​ന്നി​ൽ ആ​ത്മ​വി​ശ്വാ​സം ന​ഷ്​​ട​പ്പെ​ട്ട വി​ൻ​ഡീ​സ്​​ തോ​ൽ​വി മ​ണ​ത്തി​രു​ന്നു. അ​ഞ്ചി​ന്​ 75 എ​ന്ന​നി​ല​യി​ൽ മൂ​ന്നാം ദി​നം ബാ​റ്റി​ങ്​ തു​ട​ർ​ന്ന സ​ന്ദ​ർ​ശ​ക​ർ​ ആ​ദ്യ ഇ​ന്നി​ങ്​​സി​ൽ, ആ​ദ്യ സെ​ഷ​നു മു​​​േ​മ്പ 111ന്​ ​കൂ​ടാ​രം​ക​യ​റി. ഷെ​യ്​ ഹോ​പ്​ (10), ഷിം​റോ​ൺ ഹെ​റ്റ്​​മെ​യ​ർ(39), ഷെ​യ്​​ൻ ഡോ​വ്​​റി​ച് (37) എ​ന്നി​വ​ർ മാ​ത്ര​മാ​ണ്​ ര​ണ്ട​ക്കം ക​ണ്ട​ത്. 397 റ​ൺ​സി​​െൻറ കൂ​റ്റ​ൻ ലീ​ഡ്​ വ​ഴ​ങ്ങി ര​ണ്ടാം ഇ​ന്നി​ങ്​​സി​നി​റ​ങ്ങി​യ വി​ൻ​ഡീ​സി​​െൻറ ക​ഥ​യി​ൽ മാ​റ്റ​മൊ​ന്നു​മു​ണ്ടാ​യി​ല്ല. കെ​യ്​​ഗ്​ ബ്രാ​ത്ത്​​​വെ​യ്​​റ്റ് (1), കീ​ര​ൺ പ​വ​ൽ (6), സു​നി​ൽ ആ​ബ്രി​സ്​ (4), റോ​സ്​​റ്റ​ൺ ​ചേ​സ് (3) പു​റ​ത്താ​യി. അ​തി​നി​ട​ക്ക്​ ഒ​മ്പ​തു സി​ക്​​സും ഒ​രു ഫോ​റും പ​റ​ത്തി​യ ഷിം​റോ​ൺ ഹെ​റ്റ്​​മെ​യ​റു​ടെ (93) ഒ​റ്റ​യാ​ൾ പോ​രാ​ട്ടം മാ​ത്രം വേ​റി​ട്ടു​നി​ന്നു.

Tags:    
News Summary - Bangladesh become first cricket team in 128 years to achieve this record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.