െകാളംേബാ: ഏറ്റവും കൂടുതൽ തവണ ടെസ്റ്റിൽ എതിരിട്ട ശ്രീലങ്കയെ ഒരു മത്സരത്തിലെങ്കിലും മറിച്ചിടുക എന്നത് ക്രിക്കറ്റിലെ ‘കടുവകളുടെ’ വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു. ആ സ്വപ്നം ബംഗ്ലാദേശിന് സാക്ഷാത്കരിക്കാൻ 100ാം ടെസ്റ്റ് വരെ കാത്തിരിക്കേണ്ടിവന്നു എന്നത് ചരിത്ര നിയോഗം. പരമ്പരയിലെ രണ്ടാം മത്സരത്തിൽ ശ്രീലങ്കയെ നാലു വിക്കറ്റിന് തോൽപിച്ച് അവരുടെ മണ്ണിൽ ബംഗ്ലാദേശ് ജയം വരിച്ചു. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പര 1^1ന് സമനിലയിലാവുകയും ചെയ്തു.
100 ടെസ്റ്റിൽ വിദേശമണ്ണിലെ നാലെണ്ണം ഉൾപ്പെടെ ഒമ്പത് കളിയിൽ മാത്രമാണ് ബംഗ്ലാദേശിെൻറ ജയം.
അഞ്ചാം ദിനത്തിൽ ഒാപണർ തമീം ഇഖ്ബാലിെൻറ (82) മികച്ച തുടക്കമാണ് ബംഗ്ലാദേശിന് ജയമുറപ്പിച്ചത്. ടെസ്റ്റ് ജയിക്കാൻ വേണ്ട 191 റൺസിലേക്ക് ബംഗ്ലാദേശ് നീങ്ങുന്നതിനിടെ ശ്രീലങ്കൻ ബൗളർമാർ വൻ സമ്മർദത്തിലായിരുന്നു.
സൗമ്യ സർക്കാറിെൻറയും (10) ഇംറുൽ ഖൈസിെൻറയും മുസദ്ദിഖ് ഹുസൈെൻറയും വിക്കറ്റുകൾ എളുപ്പം പോയതോടെ ബംഗ്ലാദേശ് പരുങ്ങലിലായി. എന്നാൽ, അവസാനം സാബിർ റഹ്മാനും (41) ക്യാപ്റ്റൻ മുഷ്ഫികുർ റഹീമും (22*) വിജയറൺസ് കുറിച്ച് ബംഗ്ലാദേശിനെ ചരിത്രത്തിലേക്ക് വഴിനടത്തി. തമീം ഇഖ്ബാലാണ് കളിയിലെ കേമൻ. ആദ്യ ഇന്നിങ്സിലെ സെഞ്ച്വറിയുൾപ്പെടെ ഇരു ടെസ്റ്റിലും മികച്ച പ്രകടനം കാഴ്ചവെച്ച ഷാകിബ് അൽഹസനാണ് മാൻ ഒാഫ് ദ സീരീസ്. സ്കോർ ശ്രീലങ്ക: 338, 319. ബംഗ്ലാദേശ്: 467,
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.