കൊളംബോ: ടെസ്റ്റ് ക്രിക്കറ്റിലെ കുഞ്ഞൻ രാജ്യമായ ബംഗ്ലാദേശ് നാളെ 100ാം ടെസ്റ്റിന് പാഡുകെട്ടും. ശ്രീലങ്കക്കെതിരെയാണ് ചരിത്ര പോരാട്ടം. 99ാം ടെസ്റ്റിനെ നാണംകെട്ട തോൽവിയുടെ ക്ഷീണം കൂടി മാറ്റാനാവും ഇവർ നാളെ കളത്തിലിറങ്ങുന്നത്. ആദ്യ കളിയിൽ 259 റൺസിനായിരുന്നു തോൽവി.
2000ത്തിലായിരുന്നു ബംഗ്ലാദേശിന് ടെസ്റ്റ് രാജ്യമെന്ന പദവി ലഭിച്ചത്. അട്ടിമറി വീരന്മാരായി പേരെടുത്തവർ, കഴിഞ്ഞ ഒക്ടോബറിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ചരിത്രം കുറിച്ചു. 99ൽ എട്ട് കളിയിൽ മാത്രമേ ഇവർ ജയിച്ചുള്ളൂ.
അഞ്ച് ജയം സിബാബ്വെക്കും, രണ്ടെണ്ണം വിൻഡീസിനുമെതിരെ. ഒരു കളി ഇംഗ്ലണ്ടിനോടും. 76 ടെസ്റ്റിൽ തോറ്റപ്പോൾ, 15 എണ്ണം സമനിലയിൽ പിരിഞ്ഞു.
ഏറ്റവും കൂടുതൽ കളിച്ചത് ശ്രീലങ്കക്കെതിരെ (17), കുറവ് ആസ്ട്രേലിയക്കെതിരെയും (4). ഇന്ത്യയുമായി ഒമ്പത് ടെസ്റ്റിൽ കളിച്ചു. ഏഴിലും ജയം ഇന്ത്യക്ക്. രണ്ട് കളി സമനിലയിലും പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.