ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിെൻറ ബൗളിങ് കോച്ചുമാരായി ഡാനിയൽ വെേട്ടാറിയെയും ചാൾ ലാങ്വെൽറ്റിനെ യും നിയമിച്ചു. ലോകകപ്പിൽ സെമി കാണാതെ പുറത്തായതിനു പിന്നാലെ ഫാസ്റ്റ് ബൗളിങ് കോച്ച് സ്ഥാനം നഷ്ടമായ കോട്നി വാൽഷിെൻറ പകരക്കാരനായാണ് മുൻ ദക്ഷിണാഫ്രിക്കൻ പേസ് ബൗളറായ ലാങ്വെൽറ്റ് നിയമിതനായത്. രണ്ടുവർഷമാണ് കാലാവധി.
സുനിൽ ജോഷിയുടെ പകരക്കാരനായി 100 ദിവസം മുൻ ന്യൂസിലൻഡ് സ്പിന്നറായ വെേട്ടാറി ബംഗ്ലാദേശ് ടീമിനൊപ്പം കാണും. ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്താൻ ടീമുകളെ പരിശീലിപ്പിച്ച അനുഭവസമ്പത്തുമായി ലാങ്വെൽറ്റ് എത്തുേമ്പാൾ െഎ.പി.എല്ലിലെയും മറ്റ് ആഭ്യന്തര ലീഗുകളിലെയും പരിശീലനമികവുമായാണ് വെേട്ടാറിയുടെ വരവ്.
ബാറ്റിങ് കൺസൽട്ടൻറായ നീൽ മക്കൻസിയുടെ കരാർ 2020ലെ ട്വൻറി20 ലോകകപ്പ് വരെ നീട്ടി. സ്റ്റീവ് റോഡ്സ് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ ഒഴിഞ്ഞുകിടക്കുന്ന മുഖ്യ കോച്ച് സ്ഥാനത്തേക്ക് പകരക്കാരനെ ഇനിയും നിയമിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.