കൊൽക്കത്ത: ക്രിസ് ഗെയ്ൽ, എ.ബി. ഡിവില്ലിയേഴ്സ്, വിരാട് കോഹ്ലി... ക്രിക്കറ്റിലെ കൂറ്റനടിക്കാരെല്ലാം ഒരു കുടക്കീഴിലുണ്ടെന്ന് പറഞ്ഞിെട്ടന്ത് കാര്യം. െഎ.പി.എൽ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോർ എന്ന നാണക്കേട് ഇനി ഇൗ വമ്പന്മാരുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് സ്വന്തം. ഇൗഡൻ ഗാർഡൻസിൽ അതിഥികളായെത്തിയ കോഹ്ലിക്കും സംഘത്തിനും കൊൽക്കത്തയുടെ 132 റൺസിന് മറുപടി നൽകാനായത് വെറും 49 റൺസ് മാത്രം. ആവേശം വിതറിയ മത്സരത്തിൽ വെടിക്കെട്ടുവീരന്മാരുടെ പട തകർന്നു തരിപ്പണമായപ്പോൾ കൊൽക്കത്തക്ക് 82 റൺസ് ജയം.
132 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് ക്യാപ്റ്റൻ കോഹ്ലി പൂജ്യത്തിന് പുറത്തായതോടെ വീര്യം ചോർന്നു തുടങ്ങി. പിന്നാലെ, ക്രിസ് ഗെയ്ൽ (17 പന്തിൽ 7), മന്ദീപ് സിങ് (1), എ.ബി. ഡിവില്ലിയേഴ്സ് (8) സ്റ്റുവർട്ട് ബിന്നി (8), പവൻ േനഗി (2), സാമുവൽ ബദ്രീ (0), ടൈമൽ മിൽസ് (2), ശ്രീനാഥ് അരവിന്ദ് (5) എന്നിവർ വന്നതുപോലെതന്നെ കൂടാരം കയറി. ഒമ്പത് റൺസെടുത്ത കേദാർ യാദവാണ് ടോപ് സ്കോറർ. ടീമിലെ ഒരാൾപോലും രണ്ടക്കം കടന്നുമില്ല. നഥാൻ കോൾട്ടർ, ക്രിസ് വോക്സ്, കോളിൻ ഗ്രാൻഡ്ഹോം എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടിയ ബാംഗ്ലൂർ കൊൽക്കത്തയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒാപൺ സുനിൽ നരെയ്ൻ (17 പന്തിൽ 34), ഗൗതം ഗംഭീർ (14), മനീഷ് പാെണ്ഡ (15) എന്നിവരുടെ മികവിലാണ് കൊൽക്കത്ത 131 റൺസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.