ഏതൊരു ടീമും പരിശീലന മത്സരം കളിക്കുന്ന ലാഘവത്തോടെ നേരിടേണ്ട എതിരാളിയിൽനിന്ന് ആധുനിക ക്രിക്കറ്റിലെ ഏത് വമ്പനെയും അട്ടിമറിക്കാൻ കെൽപുള്ള ടീമായി മാറിയ ബംഗ്ലാദേ ശിെൻറ കഥ ആരെയും അമ്പരപ്പിക്കുന്നതാണ്. മുൻ ശ്രീലങ്കൻ ക്രിക്കറ്ററും പരിശീലകനുമായ ചന്ദ്രിക ഹതുരുസിംഗ ആറ്റിക്കുറുക്കിയെടുത്ത ഇന്നത്തെ ബംഗ്ലാദേശ് ടീം കഴിഞ്ഞ ലോകകപ്പിനുശേഷം എല്ലാ മുൻനിര ടീമുകൾക്കെതിരെയും ജയം കണ്ടെത്തിയിട്ടുണ്ട്. പരിചയസമ്പന്നരും യുവതാരങ്ങളുമടക്കം ഏറെ സന്തുലിതമായ ടീമായതിനാൽ എതിരാളികൾക്കുമേൽ അപകടം വിതക്കാൻ കടുവകൾക്കാകും. 2017ൽ ഇംഗ്ലണ്ടിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ സെമിയിൽ കടന്നതും കരുത്തരായ പാകിസ്താനും ശ്രീലങ്കയെയും മറികടന്ന് ഏഷ്യകപ്പ് ഫൈനൽ കളിച്ചതും യാദൃച്ഛികമല്ലെന്ന് ലോകം പറഞ്ഞു തുടങ്ങിയിരിക്കുകയാണ്. ക്യാപ്റ്റൻ മഷ്റഫെ മുർത്തസയുടെയും വൈസ് ക്യാപ്റ്റൻ ഷാകിബുൽ ഹസെൻറയും കീഴിലാണ് ടീം വിശ്വമാമാങ്കത്തിന് കച്ചമുറുക്കുന്നത്.
ബാറ്റിങ് കരുത്ത്
കൂറ്റൻ സ്കോറുകൾ പിറക്കുമെന്ന് കരുതപ്പെടുന്ന ഇംഗ്ലീഷ് പിച്ചുകളിൽ ആഴമേറിയ ബാറ്റിങ്നിര തന്നെയാണ് കടുവകളുടെ ശക്തി. വിൻഡീസിനെതിരായ ത്രിരാഷ്ട്ര ടൂർണമെൻറ് ൈഫനലിൽ മഴനിയമംമൂലം പുനർനിശ്ചയിച്ച 210 റൺസ് വിജയലക്ഷ്യം (24 ഒാവർ) ഏഴുപന്തുകൾ ബാക്കി നിൽക്കേ അഞ്ചുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ബംഗ്ലാദേശ് മറികടന്നത്. തമീം ഇഖ്ബാൽ-സൗമ്യ സർക്കാർ ഒാപണിങ് കൂട്ടുകെട്ടും ലിറ്റൺ ദാസ്, മുഷ്ഫികുർ റഹീം, ഷാകിബുൽ ഹസൻ, മുശ്റഫെ മുർത്തസ എന്നിവരടങ്ങിയ ബാറ്റിങ് നിരയുമാണ് കരുത്ത്. ബംഗ്ലാദേശിെൻറ ‘വിരാട് കോഹ്ലി’ തമീം ഇഖ്ബാലിെൻറ ബാറ്റിനെയാണ് ടീം കൂടുതൽ ആശ്രയിക്കുന്നത്. മുശ്ഫികുർറഹീമും മറ്റ് താരങ്ങളും നന്നായി ബാറ്റുവീശുന്നുണ്ടെങ്കിലും വിദേശപിച്ചുകളിലെ തമീമിെൻറ പ്രകടനമികവാണ് ഇതിനാധാരം. ത്രിരാഷ്ട്ര ടൂർണമെൻറിൽ സൗമ്യ സർക്കാറും പുതുമുഖം മൊസാെദ്ദക് ഹുസൈനുംകൂടി ഫോമിലായതോടെ ബാറ്റിങ് നിര കൂടുതൽ ഉഷാറായി.
ദൗർബല്ല്യം
പരിക്കാണ് തിരിച്ചടി. ഒരു വർഷത്തിനിടെ പല തവണ പരിക്കേറ്റ പേസ് കുന്തമുന മുസ്തഫിസുർറഹ്മാെൻറ കാര്യത്തിലാണ് വേവലാതി. മുസ്തഫിസുറിനെയും റൂബൽ ഹുസൈനെയും കൂടാതെ എടുത്തു പറയാവുന്ന പേസ് ബൗളർ ഇല്ലാത്തും വിനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.