മഡ്രിഡ്: കിങ്സ് കപ്പില്‍ നിലവിലെ ജേതാക്കളായ ബാഴ്സലോണ തുടര്‍ച്ചയായ നാലാം തവണയും ഫൈനലുറപ്പിക്കാന്‍ ഇന്നിറങ്ങും. കരുത്തരായ അത്ലറ്റികോ മഡ്രിഡിനെ അവരുടെ നാട്ടില്‍ 2-1ന് തകര്‍ത്തതിന്‍െറ ആത്മവിശ്വാസവുമായാണ് ബാഴ്സലോണ നൂകാംപിലിറങ്ങുന്നത്. ബാഴ്സയുടെ മണ്ണില്‍ അത്ലറ്റികോ മഡ്രിഡിന് തിരിച്ചുവരവ് അസാധ്യം. സൂപ്പര്‍ താരങ്ങളായ ലൂയിസ് സുവാരസും ലയണല്‍ മെസ്സിയുമായിരുന്നു ആദ്യ പാദത്തിലെ ബാഴ്സയുടെ സ്കോറര്‍മാര്‍. ഒരുഗോള്‍ അത്ലറ്റികോ തിരിച്ചടിച്ചിരുന്നെങ്കിലും സമനില പിടിക്കാന്‍ സിമിയോണിയുടെ സംഘത്തിനായിരുന്നില്ല.
അതേസമയം, സസ്പെന്‍ഷനിലായ നെയ്മറിന് കളത്തിലിറങ്ങാനാവില്ല. നിലവില്‍ ഒരു മഞ്ഞക്കാര്‍ഡ് വാങ്ങിയ ലയണല്‍ മെസ്സിയും കരുതലോടെയായിരിക്കും കളത്തിലിറങ്ങുക. പരിക്കുകാരണം ജെറാഡ് പിക്വെും റഫീന്യോയും ആദ്യ ഇലവനിലുണ്ടാകില്ല. എന്നാല്‍ ആന്ദ്രേ ഇനിയേസ്റ്റയും സെര്‍ജിയോ ബുസ്കറ്റ്സും പരിക്കുമാറി ഇന്ന് കളത്തിലിറങ്ങും. മറുവശത്ത് അന്‍േറായിന്‍ ഗ്രീസ്മാന്‍, ഫെര്‍ണാണ്ടോ ടോറസ്, കെവിന്‍ ഗെമൈറോ ത്രയങ്ങള്‍ ഫോമിലേക്ക് തിരിച്ചുവന്നാല്‍ ബാഴ്സ പ്രതിരോധത്തിന് പഴുതുകളടക്കാന്‍ ഏറെ പാടുപെടേണ്ടിവരും. എന്നാല്‍ സസ്പെന്‍ഷന്‍ കാരണം ക്യാപ്റ്റന്‍ ഗാബിക്ക് പുറത്തിരിക്കേണ്ടിവരുന്നത് മഡ്രിഡ് വമ്പന്മാര്‍ക്ക് തിരിച്ചടിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.