ന്യൂഡൽഹി: ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ മലയാളി താരങ്ങളായ ബേസിൽ തമ്പിയും സഞ്ജു സാംസണും ഇടംപിടിച്ചു. മറുനാടൻ മലയാളിയായ കരുൺ നായരും ടീമിലുണ്ട്. ചതുർദിന മത്സരങ്ങൾക്കുള്ള ടീമിെൻറ നായകനാണ് നിലവിൽ ഇന്ത്യൻ ടെസ്റ്റ് ടീം അംഗം കൂടിയായ കരുൺ. മനീഷ് പാണ്ഡെ നയിക്കുന്ന ഏകദിന ടീമിലും കരുണുണ്ട്.
ഏകദിന ടീമിലാണ് ബേസിലും സഞ്ജുവും ഇടംപിടിച്ചത്. െഎ.പി.എല്ലിലെയും വിജയ് ഹസാരെ ട്രോഫിയിലെയും പ്രകടനങ്ങളാണ് ഏകദിന ടീമിലേക്കുള്ള മാനദണ്ഡമായി പരിഗണിച്ചത്. െഎ.പി.എല്ലിൽ ഗുജറാത്ത് ലയൺസിനായി കാഴ്ചവെച്ച ഗംഭീര ബൗളിങ്ങാണ് ബേസിലിന് ടീമിലേക്ക് വഴിതുറന്നത്. ടൂർണമെൻറിലുടനീളം സ്ഥിരതയോടെ പന്തെറിഞ്ഞ ബേസിൽ 11 വിക്കറ്റ് വീഴ്ത്തുകയും അവസാന ഒാവറുകളിൽ തകർപ്പൻ യോർക്കറുകളെറിഞ്ഞ് ബാറ്റ്സ്മാന്മാരെ നിസ്സഹായരാക്കുകയും ചെയ്തിരുന്നു.
സഞ്ജുവാകെട്ട നിരാശജനകമായ ആഭ്യന്തര സീസണിനുശേഷം സെഞ്ച്വറിയടക്കം െഎ.പി.എല്ലിൽ മികച്ച ബാറ്റിങ് കാഴ്ചവെച്ചിരുന്നു. ക്രുണാൽ പാണ്ഡ്യ, ഋഷഭ് പന്ത്, മുഹമ്മദ് സിറാജ്, സിദ്ദാർഥ് കൗൾ തുടങ്ങിയവരും െഎ.പി.എല്ലിലെ പ്രകടനത്തിെൻറ ബലത്തിൽ ടീമിലെത്തി. രഞ്ജി ട്രോഫിയിലെ പ്രകടനമാണ് ചതുർദിന മത്സരങ്ങൾക്കുള്ള ടീമിെൻറ തെരഞ്ഞെടുപ്പിന് മാനദണ്ഡമായത്. അതിനാൽ സഞ്ജുവിനും ബേസിലിനും അവസരം ലഭിച്ചില്ല. സീസണിലെ ടോപ് റൺസ്കോറർ പ്രിയങ്ക് പാഞ്ചൽ, ഇഷാൻ കിഷൻ, സുദീപ് ചാറ്റർജി, അങ്കിത് ഭാവ്നെ, ശഹ്ബാസ് നദീം തുടങ്ങിയവർ ഇതുവഴി ടീമിലെത്തി.
കരുണിനെ കൂടാതെ, ശ്രേയസ് അയ്യർ, ജയന്ത് യാദവ്, മുഹമ്മദ് സിറാജ്, ശ്രാദുൽ ഠാകുർ എന്നിവരാണ് രണ്ടു ടീമുകളിലുമുള്ളത്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ എന്നീ ടീമുകൾ പെങ്കടുക്കുന്ന ത്രിരാഷ്ട്ര പരമ്പര ജൂലൈ 26 മുതൽ ആഗസ്റ്റ് എട്ടു വരെയും ദക്ഷിണാഫ്രിക്കക്കെതിരായ ചതുർദിന മത്സരങ്ങൾ ആഗസ്റ്റ് 12-15, 19-22 തീയതികളിലും നടക്കും.
ടീം-ഏകദിനം: മനീഷ് പാണ്ഡെ (ക്യാപ്റ്റൻ), മൻദീപ് സിങ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, ദീപക് ഹൂഡ, കരുൺ നായർ, ക്രുനാൽ പാണ്ഡ്യ, ഋഷഭ് പന്ത്, വിജയ് ശങ്കർ, അക്സർ പേട്ടൽ, യുസ്വേന്ദ്ര ചഹൽ, ജയന്ത് യാദവ്, ബേസിൽ തമ്പി, മുഹമ്മദ് സിറാജ്, ശ്രാദുൽ ഠാകുർ, സിദ്ദാർഥ് കൗൾ.
ചതുർദിനം: കരുൺ നായർ (ക്യാപ്റ്റൻ), പ്രിയങ്ക് പാഞ്ചൽ, അഭിനവ് മുകുന്ദ്, ശ്രേയസ് അയ്യർ, അങ്കിത് ഭാവ്നെ, സുദീപ് ചാറ്റർജി, ഇഷാൻ കിഷൻ, ഹനുമ വിഹാരി, ജയന്ത് യാദവ്, ശഹ്ബാസ് നദീം, നവ്ദീപ് സൈനി, മുഹമ്മദ് സിറാജ്, ശ്രാദുൽ ഠാകുർ, അനികേത് ചൗധരി, അങ്കിത് രാജ്പുത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.