കോഴിക്കോട്: മലയാളി പേസ് ബൗളർ ബേസിൽ തമ്പി ഇന്ത്യൻ ടീമിൽ. ശ്രീലങ്കക്കെതിരായ മൂന്ന് ട്വൻറി20 മത്സരങ്ങളടങ്ങിയ പരമ്പരക്കുള്ള ടീമിലാണ് എറണാകുളം പെരുമ്പാവൂർ സ്വദേശിയായ ബേസിൽ തമ്പിയെ ഉൾപ്പെടുത്തിയത്. സഞ്ജു വി. സാംസണിനു ശേഷം ഇന്ത്യൻ കുപ്പായത്തിലെത്തുന്ന ആദ്യ മലയാളി കൂടിയാണ് യുവ താരം.
രഞ്ജി ട്രോഫിയിലെയും െഎ.പി.എല്ലിലെയും സ്ഥിരതയാർന്ന പ്രകടനവുമായി ദേശീയ സെലക്ടർമാരുടെ ശ്രദ്ധനേടിയ ബേസിൽ, അടുത്തിടെ ന്യൂസിലൻഡ് ‘എ’ ക്കെതിരായ ഇന്ത്യ ‘എ’ ടീമിനായും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു. ടിനു യോഹന്നാൻ, എസ്. ശ്രീശാന്ത്, സഞ്ജു വി. സാംസൺ എന്നിവർക്ക് ശേഷം ദേശീയ കുപ്പായത്തിലെത്തുന്ന ആദ്യ മലയാളിയാണ് ബേസിൽ. ഡിസംബർ 20, 22, 24 തീയതികളിലാണ് ഇന്ത്യ-ശ്രീലങ്ക ട്വൻറി20 മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.