സിം​ഹ​ത്തി​െൻറ മ​ട​യി​ൽ ബേ​സി​ൽ

രാജ്കോട്ട്: െഎ.പി.എല്ലിെൻറ പത്താം സീസണിൽ ഗംഭീരമായ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് മലയാളിതാരം ബേസിൽ തമ്പി. 85 ലക്ഷത്തിന് ഗുജറാത്ത് ലയൺസ് സ്വന്തമാക്കിയ തമ്പി മൂന്നു ദിവസം മുമ്പ് ടീമിനൊപ്പം പരിശീലനം തുടങ്ങി. ഖണ്ഡേരിയിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ (എസ്.സി.എ) സ്റ്റേഡിയത്തിലാണ് പരിശീലനം. 10 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ബേസിൽ പ്രമുഖതാരങ്ങളായ മുനാഫ് പേട്ടൽ, മൻപ്രീത് ഗോണി എന്നിവരേക്കാളും കാശുവാരിയാണ് ഗുജറാത്ത് ലയൺസിലെത്തുന്നത്.  ട്വൻറി20യിൽ ബൗളിങ് വൻ വെല്ലുവിളിയാണെന്ന് ബേസിൽ പറഞ്ഞു. പരിചയസമ്പന്നനായ ക്യാപ്റ്റൻ സുരേഷ് റെയ്നയും പ്രവീൺകുമാറും മുനാഫ് പേട്ടലുമെല്ലാം ആവശ്യമായ ഉപദേശ, നിർദേശങ്ങൾ നൽകുന്നതായി മലയാളിതാരം പറഞ്ഞു. എറണാകുളം പെരുമ്പാവൂരിനടുത്ത് ഇരിങ്ങോൾ സ്വദേശിയായ ബേസിൽ കഴിഞ്ഞ സീസണിൽ രഞ്ജി ട്രോഫിയിലും മുഷ്താഖ് അലി ടൂർണമെൻറിലും മികച്ച പ്രകടനം നടത്തിയിരുന്നു.

കഴിഞ്ഞ സീസണിൽ തുടക്കത്തിൽ മികച്ച പ്രകടനം നടത്തി ഒടുവിൽ ക്വാളിഫയേഴ്സിൽ ഇടറിവീണത് ഇത്തവണ ആവർത്തിക്കില്ലെന്ന പ്രതിജ്ഞയിലാണ് ടീം. സുരേഷ് റെയ്ന നയിക്കുന്ന ടീമിൽ ആരോൺ ഫിഞ്ച്, ബ്രെണ്ടൻ മക്കല്ലം, ദിനേഷ് കാർത്തിക്, ഡ്വെയ്ൻ സ്മിത്ത് എന്നിവർ ബാറ്റിങ്ങിൽ കരുത്തരായുണ്ട്. ഇംഗ്ലണ്ട്് ഒാപണർ ജാസൺ റോയി കൂടി ഇത്തവണ സിംഹഗർജനം നടത്തും. ജെയിംസ് ഫോക്നറും  ഡ്വെയ്ൻ ബ്രാവോയും ബാറ്റിങ്നിരയിലെത്തും. ബൗളിങ്ങിൽ ബേസിലിനും മുനാഫിനും ഗോണിക്കുമൊപ്പം ഡെയ്ൽ സ്റ്റെയ്നുമുണ്ട്. എന്നാൽ, വലതുചുമലിനേറ്റ പരിക്കു കാരണം സ്റ്റെയ്ൻ എത്താൻ വൈകും. സ്പിന്നിനായി രവീന്ദ്ര ജദേജയും ക്യാപ്റ്റൻ റെയ്നയും ടീമിലുണ്ട്. ശദാബ് ജകാതിക്കും നിഗൂഢ ബൗളർ ശിവിൽ കൗശികിനും മികച്ച അവസരമാണിത്.  
Tags:    
News Summary - basil thampi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.