സുനിൽ ജോഷി ഇന്ത്യൻ ക്രിക്കറ്റ്​ ടീമി​െൻറ മുഖ്യ സെലക്​ടർ

ന്യൂഡൽഹി: മുൻ ഇന്ത്യൻ സ്​പിൻ ബൗളർ സുനിൽ ജോഷിയെ ഇന്ത്യൻ പുരുഷ ക്രിക്കറ്റ്​ ടീമി​​െൻറ സെലക്ഷൻ പാനൽ ​ചെയർമാനായ ി നിയമിച്ചു.

മദൻലാൽ, ആർ.പി.സിങ്​, സുലക്ഷണ നായിക്​ എന്നിവരടങ്ങിയ ബി.സി.സി.ഐ ക്രിക്കറ്റ്​ ഉപദേശക സമിതിയാണ്​ സുനിൽ ജോഷിയെ ദേശീയ തെരഞ്ഞെടുപ്പ്​ പാനലി​​െൻറ ചെയർമാനാക്കിയത്​. നാല്​ വർഷ കാലാവധി പൂർത്തിയാക്കിയ എം.എസ്​.കെ പ്രസാദിന്​ പകരമായാണ്​ സുനിൽ​ ജോഷി സ്ഥാനമേൽക്കുന്നത്​.

അഞ്ചംഗ സെലക്ഷൻ പാനലിലേക്ക്​ മുൻ പേസ്​ ബൗളർ ഹർവിന്ദർ സിങ്ങിനെ ഉൾപ്പെടുത്തുകയും ചെയ്​തിട്ടുണ്ട്​. പാനലിലുണ്ടായിരുന്ന ഗഗൻ ഖോഡയെ മാറ്റിയാണ്​ ഹർവിന്ദർ സിങ്ങിനെ പാനലിൽ ഉൾക്കൊള്ളിച്ചത്​. ഒരു വർഷത്തിന്​ ശേഷം സെലക്ഷൻ പാനലി​​െൻറ പ്രകടനം ഉപദേശക സമിതി വിലയിരുത്തുമെന്നും അതിനനുസരിച്ച്​ നിർദേശങ്ങൾ നൽകുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി.

Tags:    
News Summary - BCCI Appoints Sunil Joshi As New Chief Selector Of Indian Men's Cricket Team -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.