ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിെൻറ പുതിയ പരിശീലകനെ ചാമ്പ്യൻസ് ട്രോഫി അവസാനിക്കുംമുമ്പ് അറിയാം. അന്തിമ പട്ടികയായതോടെ കോച്ചിെൻറ കാര്യത്തിൽ എത്രയുംപെെട്ടന്ന് തീരുമാനമാവണമെന്നാണ് ബി.സി.സി.െഎയുടെ ആഗ്രഹം. ഇതിനാൽതന്നെ അപേക്ഷകരുമായി നേരിേട്ടാ ഒാൺലൈനിലൂടെയോ അഭിമുഖം നടത്തി ചാമ്പ്യൻസ് ട്രോഫി തീരുംമുമ്പ് പുതിയ പരിശീലകനെ കണ്ടെത്തണമെന്നാണ് ബി.സി.സി.െഎ നേതൃത്വം സചിൻ ടെണ്ടുൽകർ, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മൺ എന്നിവരടങ്ങിയ ക്രിക്കറ്റ് ഉപദേശകസമിതിക്ക് നൽകിയിരിക്കുന്ന നിർദേശം.
നിലവിലെ കോച്ച് അനിൽ കുംബ്ലെ കൂടി അപേക്ഷ നൽകിയതോടെ പരിശീലക സ്ഥാനത്തേക്ക് രംഗത്തുള്ളവരുടെ എണ്ണം ആറായി. വീരേന്ദർ സെവാഗ്, ടോം മൂഡി, റിച്ചാർഡ് പൈബസ്, ലാൽചന്ദ് രാജ്പുത്, ഡോഡ ഗണേഷ് എന്നിവരാണ് അപേക്ഷ നൽകിയ മറ്റുള്ളവർ. മുൻ ആസ്ട്രേലിയൻ പേസർ ക്രെയ്ഗ് മക്ഡർമോട്ട് അപേക്ഷ നൽകിയത് സമയപരിധിയായ മേയ് 31ന് ശേഷമായതിനാൽ പരിഗണിച്ചില്ല.
നിലവിലെ പരിശീലകൻ എന്ന നിലയിൽ അപേക്ഷനൽകാതെ തന്നെ പരിഗണിക്കുമെന്ന് ബി.സി.സി.െഎ അധികൃതർ അറിയിച്ചിരുന്നുവെങ്കിലും കുംബ്ലെ അപേക്ഷ സമർപ്പിക്കുകയായിരുന്നു. ഇതോടൊപ്പം ഇന്ത്യൻ ക്രിക്കറ്റിൽ വരുത്തേണ്ട മാറ്റങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിശദമായ രൂപരേഖയും കുംബ്ലെ ബി.സി.സി.െഎക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. കുംബ്ലെ അപേക്ഷ നൽകിയതോടെ നിലവിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് വീണ്ടും അദ്ദേഹത്തെതന്നെ പരിശീലകനാക്കിയേക്കുമെന്ന സൂചനയുണ്ട്.
പന്ത് ഇപ്പോൾ ക്രിക്കറ്റ് ഉപദേശകസമിതിയുടെ കോർട്ടിലാണ്. കഴിഞ്ഞതവണ കോച്ചിനായി അപേക്ഷ ക്ഷണിച്ചപ്പോൾ പ്രതികരിക്കാതിരുന്ന കുംബ്ലെയെ സചിൻ, ഗാംഗുലി, ലക്ഷ്മൺ എന്നിവരുടെ പ്രത്യേക താൽപര്യത്തെ തുടർന്നാണ് അഭിമുഖത്തിന് ക്ഷണിച്ചത്. കുംബ്ലെ മുന്നോട്ടുവെച്ച പദ്ധതികളിൽ തൃപ്തരായ സമിതി അപേക്ഷ നൽകിയ മറ്റു പല പ്രമുഖരെയും തഴഞ്ഞ് മുൻ ഇന്ത്യൻ ക്യാപ്റ്റന് അവസരംനൽകുകയും ചെയ്തു. എന്നാൽ, ഇത്തവണ ഉപദേശക സമിതിയുടെ ദൗത്യം കൂടുതൽ ദുഷ്കരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.