തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾക്ക് സജ്ജമെന്ന് ബി.സി.സി.ഐ സംഘം. ഞായറാഴ്ച ഗ്രീൻഫീൽഡിലെ സൗകര്യങ്ങൾ പരിശോധിക്കാനെത്തിയ ബി.സി.സി.ഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരിയും ഓപറേഷൻ ജനറൽ മാനേജർ ഡോ. ആർ. ശ്രീധറും സ്റ്റേഡിയത്തിലെ സൗകര്യങ്ങളിൽ പൂർണതൃപ്തി അറിയിച്ചു. ഒക്ടോബർ മുതൽ തുടങ്ങുന്ന അടുത്ത സീസണിൽ മൂന്ന് ഏകദിന പരമ്പരകളാണ് ഇന്ത്യക്കുള്ളത്. അതിൽ ഏതെങ്കിലും ഒരു മത്സരം ഗ്രീൻഫീൽഡിൽ നടക്കാൻ സാധ്യതയുള്ളതായും അമിതാഭ് ചൗധരി വാർത്തസമ്മേളനത്തിൽ അറിയിച്ചു. അതേസമയം ഇൻറർനാഷനൽ ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ചട്ടപ്രകാരം സ്റ്റേഡിയത്തിലെ ചില സജ്ജീകരണങ്ങളിൽ മാറ്റംവരണമെന്ന് ഡോ. ആർ. ശ്രീധർ നിർദേശിച്ചു.
രണ്ടുമണിക്കൂറോളം സ്റ്റേഡിയത്തിൽ ചെലവഴിച്ച ഇരുവരും ഉച്ചയോടെ ഡൽഹിയിലേക്ക് മടങ്ങി. നിർദേശങ്ങൾ ചൂണ്ടിക്കാട്ടി ബി.സി.സി.ഐ ഉടൻ കേരള ക്രിക്കറ്റ് അസോസിയേഷന് (കെ.സി.എ) കത്ത് നൽകും. ജൂലൈയിൽ ഐ.സി.സി സംഘം ഗ്രീൻഫീൽഡ് പരിശോധിക്കാനെത്തും. തുടർന്നായിരിക്കും രാജ്യാന്തര മത്സരങ്ങൾ അനുവദിക്കുക. 11 വർഷത്തേക്കാണ് കെ.സി.എ ഗ്രീൻഫീൽഡിെൻറ നിർമാതാക്കളായ ഐ.എൽ ആൻഡ് എഫ്.എസുമായി കരാറിൽ ഒപ്പുവെച്ചിട്ടുള്ളത്. കെ.സി.എക്ക് വൻ പ്രതീക്ഷയാണുള്ളതെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡൻറ് ടി.സി. മാത്യു പറഞ്ഞു. വാർത്തസമ്മേളനത്തിൽ കെ.സി.എ പ്രസിഡൻറ് ബി. വിനോദ്, രഞ്ജിത്ത് രാജേന്ദ്രൻ, സെക്രട്ടറി ജയേഷ് ജോർജ്, ട്രഷറർ ശ്രീജിത്ത് വി. നായർ, വിനോദ് എസ്. കുമാർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.