മുംബൈ: ഡി.ആർ.എസ് റിവ്യൂവിനായി ഡ്രസിങ് റൂമിൻെറ സഹായം തേടിയെന്ന ആരോപണത്തിൽ ആസ്േട്രലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനും ബാറ്റ്സ്മാൻ പീറ്റർ ഹാൻഡ്സ്കോമ്പിനുമെതിരെ ഇന്ത്യൻ ക്രിക്കറ്റ് കൺേട്രാൾ ബോർഡ് (ബി.സി.സി.ഐ) അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് (ഐ.സി.സി) നൽകിയ പരാതി പിൻവലിച്ചു. ബി.സി.സി.ഐ സി.ഇ.ഒ രാഹുൽ ജോഹ്രിയും ക്രിക്കറ്റ് ആസ്ട്രേലിയ സി.ഇ.ഒ ജെയിംസ് സതർലണ്ടും വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് നടപടി. ഇന്നലെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ആസ്ഥാനത്താണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പരാതിയുമായി മുന്നോട്ട് പോകുന്നത് ഇരുടീമിലെയും താരങ്ങൾ തമ്മിലുള്ള വൈര്യം കൂട്ടുകയേയുള്ളു. ഇത് ബാക്കിയുള്ള മത്സരങ്ങളെ ബാധിക്കുമെന്നതിനാലാണ് ഇരു ബോർഡുകളും സമാധാനക്കൊടി ഉയർത്തിയത്. ആസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തും ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും റാഞ്ചി ടെസ്റ്റിനു മുമ്പായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. രണ്ട് ടെസ്റ്റ് പൂർത്തിയായയപ്പോൾ ഒാരോ ജയവുമായി ഇരുടീമും സമനില പാലിക്കുകയാണ്. മത്സരത്തിനിടെ ഇരുടീമിലെയും താരങ്ങൾ വാക്കുകൾ കൊണ്ടും ആംഗ്യങ്ങൾ കൊണ്ടും പരസ്പരം പ്രകോപിപ്പിക്കൽ നടന്നിരുന്നു.
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ടെസ്റ്റിെൻറ രണ്ടാമിന്നിങ്സിൽ ഉമേഷ് യാദവിെൻറ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയ സ്റ്റീവ് സ്മിത്ത് ഡി.ആർ.എസ് റിവ്യൂവിന് അപേക്ഷിക്കുന്നതിനു മുമ്പായി തീരുമാനം ശരിയാണോ എന്നറിയാൻ ഡ്രസിങ് റൂമിലേക്ക് നോക്കിയതാണ് വിവാദമായത്. നോൺ സ്ൈട്രക്കർ എൻഡിലുള്ള പീറ്റർ ഹാൻഡ്സ്കോമ്പുമായി സംസാരിച്ച ശേഷമാണ് സ്മിത്ത് ഡ്രസിങ് റൂമിലേക്ക് നോക്കിയത്. ഇതിനു മുമ്പൊരിക്കലും ഇങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നും ഇന്ത്യ അനാവശ്യമായി വിവാദമാക്കുകയാണെന്നുമാണ് ഓസീസ് നൽകുന്ന വിശദീകരണം. ഐ.സി.സി ചട്ടപ്രകാരമുള്ള ലെവൽ 2 കുറ്റമാണ് ഇരുവർക്കുംമേൽ ഇന്ത്യ ആരോപിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.