ന്യൂഡൽഹി: പേസ് വജ്രായുധം ജസ്പ്രീത് ബുംറയും ഓപണർ ശിഖർ ധവാനും പരിക്ക് മാറി തിരികെ ഇന്ത്യൻ ടീമിലേക്ക്. ജനുവരിയിൽ ആസ്ട്രേലിയക്കും (ഏകദിനം) ശ്രീലങ്കക്കുമെതിരെ (ട്വൻറി20) നടക്കാൻ പോകുന്ന പരമ്പരകൾക്കുള്ള 15 അംഗ ടീമിൽ ഇരുവരെയും ഉൾപ്പെടുത്തി. ഉപനായകൻ രോഹിത് ശർമക്കും മുഹമ്മദ് ഷമിക്കും ട്വൻറി20യിൽ വിശ്രമമനുവദിച്ചു. ട്വൻറി20യിൽ ധവാനൊപ്പം റിസർവ് ഓപണറായി മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്.
പരിക്കേറ്റ മറ്റൊരു താരം ഹാർദിക് പാണ്ഡ്യ ന്യൂസിലൻഡ് പര്യടനത്തിനുള്ള ടീമിലൂടെയായിരിക്കും മടങ്ങിവരുകയെന്ന് ചീഫ് സെലക്ടർ എം.എ സ്.കെ. പ്രസാദ് പറഞ്ഞു. ശ്രീലങ്കക്കെതിരായ മൂന്നു മത്സര പരമ്പരക്ക് ജനുവരി അഞ്ചിന് ഗുവാഹതിയിൽ തുടക്കമാകും. ജനുവരി 14നാണ് ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയുടെ ആരംഭം.
ഇന്ത്യൻ ടീം: ട്വൻറി20 vs ശ്രീലങ്ക: വിരാട് കോഹ്ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, രവീന്ദ്ര ജദേജ, ശിവം ദുബെ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, നവദീപ് സെയ്നി, ശർദുൽ ഠാകുർ, മനീഷ് പാണ്ഡെ, വാഷിങ്ടൺ സുന്ദർ, സഞ്ജു സാംസൺ.
ഏകദിനം vs ആസ്ട്രേലിയ: വിരാട് കോഹ്ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, രോഹിത് ശർമ, ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, കേദാർ ജാദവ്, രവീന്ദ്ര ജദേജ, ശിവം ദുബെ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, നവദീപ് സെയ്നി, ശർദുൽ ഠാകുർ,
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.