ബിർമിങ്ഹാം: െഎ.സി.സി റാങ്കിങ്ങിൽ വെസ്റ്റിൻഡീസിനെയും ചാമ്പ്യൻസ് ട്രോഫിയിൽ കിവീസിനെയും കടിച്ചുകീറി കാടിളക്കി നടക്കുന്ന കടുവകളെ തളയ്ക്കാൻ ഇന്ത്യ വ്യാഴാഴ്ച വേട്ടക്കിറങ്ങുന്നു. ചാമ്പ്യൻസ് ട്രോഫി കലാശപ്പോരിനുള്ള ടിക്കറ്റ് തേടി ബിർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിലാണ് ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടുന്നത്. കണക്കിലും കളിയിലും പരിചയസമ്പത്തിലും ഏറെ മുന്നിലുള്ള ഇന്ത്യക്ക് തന്നെയാണ് മത്സരത്തിൽ മുൻതൂക്കം. രണ്ടുദിവസമായി മഴ മാറിനിൽക്കുന്ന ആശ്വാസത്തിലാണ് ഇരു ടീമും ടോസിനിറങ്ങുന്നത്.
െഎ.സി.സി ചാമ്പ്യൻഷിപ്പുകളിലെ മധുരിക്കുന്ന ഒാർമകളുമായാണ് ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടുന്നത്. 2007 ലോകകപ്പിെൻറ പ്രാഥമിക റൗണ്ടിൽ ഇന്ത്യയെ തോൽപിച്ച് പുറത്തേക്ക് നയിച്ചതിെൻറ മധുരസ്മരണകൾ അയവിറക്കുേമ്പാൾതന്നെ, കഴിഞ്ഞ ട്വൻറി20 ലോകകപ്പിലെ അവസാന ഒാവറിലെ പരാജയം കടുവകൾ മറക്കാനിടയില്ല. ബംഗ്ലാദേശിനെ ഒാടിത്തോൽപിച്ച് എം.എസ്. േധാണി നടത്തിയ മിന്നൽ സ്റ്റംപിങ്ങിൽ ഒരു റൺസിനാണ് ബംഗ്ലാദേശ് തോറ്റ് പുറത്തേക്ക് പോയത്. ഇതിന് മധുരപ്രതികാരം വീട്ടാമെന്ന പ്രതീക്ഷയിലാണ് ബംഗ്ലാദേശ് എഡ്ജ്ബാസ്റ്റണിലിറങ്ങുന്നത്.
ലക്ഷ്യം രണ്ടാം ഫൈനൽ
ഇന്ത്യൻ ക്യാമ്പ് ശുഭപ്രതീക്ഷയിലാണ്. താരങ്ങളെല്ലാം പൂർണ ഫിറ്റ്. ശ്രീലങ്കയോടേറ്റ പരാജയത്തിെൻറ പാഠങ്ങളുൾക്കൊണ്ട് ദക്ഷിണാഫ്രിക്കയെ തകർത്തതിെൻറ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ബാറ്റേന്തുന്നത്. തുടർച്ചയായ രണ്ടാം ഫൈനലാണ് ലക്ഷ്യം. നായകൻ വിരാട് കോഹ്ലിയും ശിഖാർ ധവാനും രോഹിത് ശർമയും മികച്ച ഫോമിലാണ്. മൂന്ന് മത്സരങ്ങളിൽനിന്ന് 271 റൺസുള്ള ശിഖാർ ധവാനാണ് ബാറ്റ്സ്മാന്മാരുടെ പട്ടികയിലെ ടോപ് സ്കോറർ. മധ്യനിരയിലേക്കെത്തുേമ്പാൾ കാര്യങ്ങൾ അവതാളത്തിലാകുന്നുണ്ട്. യുവരാജും ധോണിയും പാണ്ഡ്യയും അവസരത്തിനൊത്തുയർന്നാൽ ഇന്ത്യക്ക് ബാറ്റിങ് ദുഷ്കരമാവില്ല. യുവരാജ് സിങ്ങിെൻറ 300ാം മത്സരമെന്ന പ്രത്യേകതയും വ്യാഴാഴ്ചത്തെ കളിക്കുണ്ട്.
ബൗളിങ്ങാണ് ഇന്ത്യയുടെ പ്രശ്നം. ചാമ്പ്യൻസ് ട്രോഫിയിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇന്ത്യൻ താരങ്ങൾ ആരുമില്ല. 13ാം സ്ഥാനത്തുള്ള ഭുവനേശ്വറാകെട്ട മൂന്ന് മത്സങ്ങളിൽ നിന്നെടുത്തത് നാല് വിക്കറ്റ് മാത്രം. രവീന്ദ്ര ജദേജ മോശമല്ലാതെ പന്തെറിയുന്നുണ്ട്.
ചരിത്രം കുറിക്കാൻ ബംഗ്ലാദേശ്
നഷ്ടപ്പെടാനൊന്നുമില്ലാത്തവരാണ് ബംഗ്ലാദേശികൾ. െഎ.സി.സി റാങ്കിങ്ങിൽ വെസ്റ്റിൻഡീസിനെ പുറത്തിരുത്തി ചാമ്പ്യൻസ് ട്രോഫിക്കെത്തിയപ്പോൾ തന്നെ അവർ ചരിത്രം മാറ്റിയെഴുതിക്കഴിഞ്ഞു. ഗ്രൂപ് ഘട്ടത്തിൽ ആസ്ട്രേലിയയെയും ന്യൂസിലൻഡിനെയും പിന്തള്ളി അവസാന നാലിലെത്തിയ കടുവകൾ മറ്റൊരു ചരിത്രം തേടിയാണ് സെമി ഫൈനലിനിറങ്ങുന്നത്. അട്ടിമറിക്കാരെന്ന് ബംഗ്ലാദേശികളെ വിളിച്ചിരുന്ന കാലം കഴിഞ്ഞു. പക്വതയും പാകതയും ഒത്തിണങ്ങിയ ടീമായി അവർ മാറിക്കഴിഞ്ഞു.
ഒാപണർ തമീം ഇഖ്ബാൽ, ഷാക്കിബുൽ ഹസൻ, മുഷ്ഫിഖുർ റഹീം എന്നിവരാണ് ബാറ്റിങ്ങിലെ കുന്തമുനകൾ. നായകൻ മഷ്റെഫ മുർതസയുടെ നേതൃത്വത്തിലിറങ്ങുന്ന ബൗളിങ് നിരക്ക് അത്ര മേന്മ അവകാശപ്പെടാനില്ല. മൊസാദെക് ഹുസൈനിലും റൂബൽ ഹുസൈനിലുമാണ് കടുവകളുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.