ചാമ്പ്യൻസ് േട്രാഫി പ്രഥമ സീസണിലെ ജേതാക്കളാണ് ദക്ഷിണാഫ്രിക്ക. ലോകകപ്പിൽ ഇതുവരെ മുത്തമിട്ടില്ലെന്ന സങ്കടത്തിനിടയിലും അവർക്ക് ആശ്വാസം 1998ൽ നേടിയ ചാമ്പ്യൻസ് ട്രോഫി കിരീടം തന്നെ. അതിനു മുേമ്പാ ശേഷമോ ഒരു െഎ.സി.സി കിരീടവും ദക്ഷിണാഫ്രിക്കയെ തേടിയെത്തിയിട്ടില്ല. 2019ൽ ഇംഗ്ലണ്ടും വെയിൽസും വേദിയാവുന്ന ഏകദിന ലോകകപ്പിനുള്ള ഒരുക്കത്തിലാണ് ദക്ഷിണാഫ്രിക്ക.
എന്തു വിലകൊടുത്തും ലോക കിരീടം സ്വന്തമാക്കാനൊരുങ്ങുന്ന ദക്ഷിണാഫ്രിക്കക്ക് മാറ്റ് പരീക്ഷിക്കാനുള്ള പോരിടംകൂടിയാണ് ചാമ്പ്യൻസ് ട്രോഫി. നായകൻ എ.ബി. ഡിവില്ലിയേഴ്സിനു കീഴിൽ മികച്ച ഫോമിലുള്ള പ്രോട്ടിയാസ് നിലവിൽ ഏകദിന റാങ്കിങ്ങിൽ ഒന്നാം നമ്പറും. ചാമ്പ്യൻസ് േട്രാഫിയിൽ കിരീടമണിയാനൊരുങ്ങി നേരേത്തതന്നെ ഇംഗ്ലീഷ് മണ്ണിലെത്തിയവർ ഏകദിന പരമ്പരയിൽ ആതിഥേയരെ നേരിട്ടാണ് ഒരുങ്ങുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ലോക നിലവാരം. ബൗളിങ്ങിൽ ഡെയ്ൽ സ്റ്റെയ്നും ഫിലാൻഡറിനും പിന്നാലെ പുതുനിരയെ വളർത്തിയെടുത്താണ് അവർ ഇംഗ്ലണ്ടിലെത്തിയതും.
ടീമിനൊപ്പം സഞ്ചരിക്കുന്നതിൽ കളിക്കാരുടെ ഭാര്യമാർക്കും കാമുകിമാർക്കും വിലക്കേർപ്പെടുത്താനും മാനേജ്മെൻറ് മറന്നില്ല. കളിക്കാർക്ക് മത്സരത്തിൽ ശ്രദ്ധനൽകാൻ ഉചിതമായ നീക്കമെന്നാണ് നായകൻ ഡിവില്ലിയേഴ്സ് ഇൗ തീരുമാനത്തെ വിശേഷിപ്പിച്ചത്. ഗ്രൂപ് ‘ബി’യിൽ ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക എന്നിവർക്കൊപ്പമാണ് ദക്ഷിണാഫ്രിക്ക.
ടീം ദക്ഷിണാഫ്രിക്ക
എ.ബി. ഡിവില്ലിയേഴ്സ് (ക്യാപ്റ്റൻ), ഹാഷിം ആംല, ക്വിൻറൺ ഡികോക്ക്, ഫാഫ് ഡുപ്ലെസിസ്, ജെ.പി. ഡുമിനി, ഡേവിഡ് മില്ലർ, ക്രിസ് മോറിസ്, വെയ്ൻ പാർനൽ, അൻഡിലെ ഫെലുകായോ, കഗിസോ റബാദ, ഇംറാൻ താഹിർ, ഡ്വെയ്ൻ പ്രിേട്ടാറിയസ്, കേശവ് മഹാരാജ്, ഫർഹാൻ ബെഹർദീൻ, മോർനെ മോർകൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.