ലണ്ടൻ: ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനോട് ജയിച്ചും ശ്രീലങ്കയോട് തോറ്റും പ്രതിസന്ധിയിലായ ഇന്ത്യക്ക് ഞായറാഴ്ച ഗ്രൂപ് റൗണ്ടിൽ ക്വാർട്ടർ ഫൈനൽ. എതിരാളികളാവെട്ട തുല്യ ദുഃഖിതരായ ദക്ഷിണാഫ്രിക്കയും. ജയിക്കുന്നവർ സെമിയിലേക്കും, തോൽക്കുന്നവർ നാട്ടിലേക്കും. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 96 റൺസിന് തോൽപിച്ച ദക്ഷിണാഫ്രിക്ക, രണ്ടാം അങ്കത്തിൽ മഴക്കളിയിലൂടെ പാകിസ്താനോട് 19 റൺസിന് തോറ്റതോടെയാണ് പെരുവഴിയിലായത്. ഇന്ത്യയാവെട്ട ആദ്യ അങ്കത്തിൽ പാകിസ്താനെ 124 റൺസിന് കീഴടക്കിയപ്പോൾ, ശ്രീലങ്കക്ക് മുന്നിൽ ഏഴു വിക്കറ്റിന് തോറ്റമ്പി. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്കും ഏകദിന റാങ്കിങ്ങിൽ ഒന്നാം നമ്പറായ ദക്ഷിണാഫ്രിക്കക്കും ഞായറാഴ്ച ജയം അനിവാര്യം.
ദക്ഷിണാഫ്രിക്കക്ക് ഏകദിന ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും സമ്മാനിക്കാൻ ടെസ്റ്റിൽനിന്നുള്ള വനവാസത്തിലാണ് ക്യാപ്റ്റൻ എബി ഡിവില്ലിയേഴ്സ്. ആദ്യ റൗണ്ടിൽ നാട്ടിലേക്ക് മടങ്ങൽ പ്രോട്ടിയാസിന് വലിയ നാണക്കേടുമാവും. ടീമിൽ കോച്ചും-ക്യാപ്റ്റനും തമ്മിൽ അഭിപ്രായഭിന്നത അങ്ങാടിപ്പാട്ടായതോടെ വിരാട് കോഹ്ലിക്കും സംഘത്തിനും സമ്മർദം ഇരട്ടിയാവും.
ക്വിൻറൺ ഡി കോക്ക്, ജെ.പി. ഡുമിനി, ഡേവിഡ് മില്ലർ എന്നീ ഇടൈങ്കയൻ ബാറ്റ്സ്മാന്മാർ മിന്നുന്ന ഫോമിലുള്ള എതിരാളിക്കെതിരെ ഇന്ത്യൻ ക്യാപ്റ്റൻ നിർണായക ചുവടുമാറ്റങ്ങളും സ്വീകരിച്ചേക്കും. കഴിഞ്ഞ രണ്ട് കളിയിലും ടീമിന് പുറത്തായ ആർ. അശ്വിൻ തിരിച്ചെത്തുേമ്പാൾ, ആരെയാവും പുറത്തിരുത്തുകയെന്നതാണ് വലിയ ചോദ്യം.
ഒാൾറൗണ്ട് മികവുള്ള രവീന്ദ്ര ജദേജയും ബാറ്റിങ്ങിൽ വിസ്ഫോടന ശേഷിയുള്ള ഹാർദിക് പാണ്ഡ്യയെയും ഒഴിവാക്കുന്നത് മണ്ടത്തരമാവും. ബൗളിങ്ങിൽ സ്പെഷലിസ്റ്റായി മാറിയ ജസ്പ്രീത് ബുംറ അനിവാര്യ സാന്നിധ്യമാണ്. അങ്ങനെയെങ്കിൽ ഭുവനേശ്വർ കുമാറിനെയോ ഉമേഷ് യാദവിനെയോ പുറത്തിരുത്തി അശ്വിന് വഴിയൊരുക്കേണ്ടി വരും. പവർപ്ലേ ഫീൽഡിങ്ങിൽ ഇന്നർ സർക്കിളിൽ 15 റൺസെങ്കിലും രക്ഷിച്ചെടുക്കുന്ന ജദേജയെ രണ്ടാം സ്പിന്നറായും ഉപയോഗിക്കാനാവും കോഹ്ലിയുടെ നീക്കം.
അതേസമയം, ബാറ്റിങ്ങിൽ ടെൻഷനില്ല. 319, 321 റൺസാണ് രണ്ട് കളികളിലായി പിറന്നത്. ഒാപണിങ്ങിൽ സെഞ്ച്വറി കൂട്ടുകെട്ടുമായി രോഹിത് ശർമയും (91, 78), ശിഖർ ധവാനും (68, 125) മികച്ച ഫോമിൽ. വിരാട് കോഹ്ലി, യുവരാജ് സിങ്, എം.എസ്. ധോണി, ഹാർദിക് പാണ്ഡ്യ എന്നിവരും ഫോമിലാണ്. മഴകൂടി മുന്നിൽ കണ്ടുവേണം റൺനിരക്ക് നിലനിർത്താനെന്നതാണ് വെല്ലുവിളി.
ബാറ്റിങ്ങിലും ബൗളിങ്ങിലും ദക്ഷിണാഫ്രിക്കയും മോശമല്ല. ക്വിൻറൺ ഡിേകാക്ക്-ഹാഷിം ആംല ഒാപണിങ്, ഡുപ്ലെസിസ്, ഡിവില്ലിയേഴ്സ്, മില്ലർ, ഡുമിനി, പാർനൽ എന്നിവർ ബാറ്റിങ്ങിലും, ഒാൾറൗണ്ട് മികവിൽ ക്രിസ് മോറിസ്, ബൗളിങ്ങിൽ മോർനെ മോർക്കലും കഗിസോ റബാദയും ഇമ്രാൻ താഹിറും. ലോക ഒന്നാം നമ്പർ നിലവാരവുമായെത്തുന്ന പ്രോട്ടിയാസിനെ പിടിച്ചുകെട്ടുകയെന്നത് കോഹ്ലിക്കും സംഘത്തിനും വലിയ വെല്ലുവിളി തന്നെയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.