ബിർമിങ്ഹാം: ഇംഗ്ലണ്ടിനെതിരായ അവസാന ഗ്രൂപ് മത്സരത്തിൽ ആസ്ട്രേലിയ ഒമ്പതുവിക്കറ്റ് നഷ്ടത്തിൽ 277 റൺസെടുത്തു. ആരോൺ ഫിഞ്ച്, ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നീ വമ്പന്മാരുടെ അർധ സെഞ്ച്വറിയാണ് ഒാസീസ് സ്കോറിങ്ങിെൻറ നെട്ടല്ലായത്. ഒരു ഘട്ടത്തിൽ മികച്ച സ്കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ആസ്ട്രേലിയയെ മാർക്ക് വുഡിെൻറയും ആദിൽ റാഷിദിെൻറയും ബൗളിങ് മികവിലാണ് ഇംഗ്ലണ്ട് തളച്ചത്. ഇരുവരും നാലുവിക്കറ്റ് വീതം വീഴ്ത്തി.
ജോ റൂട്ടിനെ പുറത്താക്കിയ ഹസൽവുഡിൻറെ ആഹ്ലാദം
ടോസ് നേടിയ ഇംഗ്ലീഷ് ക്യാപ്റ്റൻ ഒയിൻ മോർഗൻ ഫീൽഡിങ് തെരഞ്ഞെടുത്തു. ഒാസീസിനായി മികച്ചതുടക്കം നൽകിയ വാർണർ-ഫിഞ്ച് കൂട്ടുകെട്ട് പൊളിയുന്നത് എട്ടാം ഒാവറിലാണ്. മാർക്ക് വുഡിെൻറ പന്തിൽ വിക്കറ്റ് കീപ്പർ ബട്ലറിന് ക്യാച്ച് നൽകി വാർണറാണ് (21) ആദ്യം പുറത്തുപോകുന്നത്. ഇതോടെ ക്രീസിലെത്തിയ സ്റ്റീവ് സ്മിത്ത്, ഫിഞ്ചിനെ കൂട്ടുപിടിച്ച് പതിയെ സ്കോറുയർത്തി. രണ്ടാം വിക്കറ്റിൽ 96 റൺസിെൻറ കൂട്ടുകെട്ടുയർത്തി ഇംഗ്ലണ്ടിന് ഭീഷണിയായ സഖ്യത്തെ ബെൻ സ്റ്റോക്ക് തകർത്തു. സ്റ്റോക്കിനെ വീശിയടിക്കാനുള്ള ഫിഞ്ചിെൻറ (68) ശ്രമം മോർഗനിൽ അവസാനിക്കുകയായിരുന്നു. അധികംവൈകാതെ ഹെൻറിക്വസും (17) മടങ്ങിയെങ്കിലും ട്രാവിസ് ഹെഡിനെ കൂട്ടുപിടിച്ച് സ്മിത്ത് അർധ സെഞ്ച്വറിയിലേക്ക് നീങ്ങി.
56 റൺസുമായി നിൽക്കവെ സ്മിത്തിനെ വുഡും പറഞ്ഞയച്ചു. സ്മിത്ത് പുറത്താവുേമ്പാൾ 32.1 ഒാവറിൽ 181ന് നാല് എന്ന നിലയിലുള്ള ആസ്ട്രേലിയയുടെ സ്കോർ 300 കടക്കുമെന്ന് ആരാധകർ കണക്കുകൂട്ടിയെങ്കിലും ആദിൽ റാഷിദിെൻറ ബൗളിങ് മികവിൽ ഒാരോരുത്തർ വന്നപോലെ മടങ്ങി. ഗ്ലൻ മാക്സ്വെൽ (20), മാത്യൂ വെയ്ഡ് (2), മിച്ചൽ സ്റ്റാർക്ക് (0), പാറ്റ് കമ്മിൻസ് (4), ആദം സാപ (0) എന്നിവരാണ് വന്നപാടെ മടങ്ങിയവർ. എന്നാൽ, മറുവശത്ത് നിലയുറപ്പിച്ച ഹെഡ് (71) അർധ സെഞ്ച്വറിയും കടന്ന് ടീം സ്കോർ 277 ലേക്കെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.