കാര്‍ഡിഫ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ ആദ്യ സെമിയില്‍ ഇംഗ്ലണ്ടിനെ പാകിസ്താൻ 211 റൺസിന് തളച്ചു. ടോസ് നേടിയ പാകിസ്താൻ ഇംഗ്ലണ്ടിനെ ബാറ്റിനയക്കുകയായിരുന്നു. 49.5 ഒാവറിൽ ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാർ എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റെടുത്ത ഹസൻ അലിയുടേയും രണ്ട് വിക്കറ്റെടുത്ത റുമ്മാൻ റയീസിൻറെയും ബൗളിങ്ങാണ് ഇംഗ്ലണ്ടിനെ തകർത്തത്.
ജോ റൂട്ട് (46) ആണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. ബെയര്‍സ്‌റ്റോ (43), ഇയാൻ മോര്‍ഗന്‍ (33), ബെൻ സ്റ്റോക്സ്(34) എന്നിവരാണ് മറ്റു സ്കോറർമാർ. ബെൻ സ്റ്റോക്സിൻറെ വിക്കറ്റിന് ശേഷം പാക് ബൗളിങ്ങിനെ ചെറുക്കാനാവാതെ ഇംഗ്ലീഷ് വാലറ്റ നിര സ്വന്തം ഗ്രൗണ്ടിൽ തകരുകയായിരുന്നു.
ടൂർണമെൻറിലെ മൂന്ന് കളിയും ജയിച്ച് ആറ് പോയൻറുമായാണ് ആതിഥേയർ സെമിയിലെത്തിയത്. ക്രിക്കറ്റിെൻറ കാരണവന്മാരായിട്ടും െഎ.സി.സി ട്രോഫികളൊന്നും കിട്ടിയില്ലെന്ന സങ്കടവുംപേറിയാണ് ഇംഗ്ലീഷ് പട സ്വന്തം നാട്ടുകാരുടെ മുന്നിൽ കളിക്കാനിറങ്ങിയത്. വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയിൽ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.