തലശ്ശേരി: കേണൽ സി.കെ.നായുഡു ട്രോഫി അണ്ടർ 23 ക്രിക്കറ്റ് ടൂർണമെൻറിൽ ആദ്യദിനത്തിൽ വിദർഭക്കെതിരെ കേരളം ആറ് വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് എന്ന നിലയിൽ. 68 റൺസുമായി ഡാരിൽ എസ്. ഫെറാരിയോയും 16 റൺസുമായി വിഷ്ണു രാജുവുമാണ് ക്രീസിൽ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം ആദ്യ സെഷനിൽ തകർച്ച നേരിട്ടെങ്കിലും ആനന്ദ് ജോസഫിെൻറയും (58 റൺസ്) ഡാരിൽ എസ്. ഫെറാരിയോയുടെയും മികവിൽ നില മെച്ചപ്പെടുത്തി.
രോഹൻ എസ്. കുന്നുമ്മൽ (9), അജിത് കെ.എ (0), സുബിൻ എസ് (4) എന്നിവർ പുറത്തായതോടെ 25 റൺസിന് മൂന്ന് എന്ന നിലയിലായിരുന്നു ആതിഥേയർ. പിന്നീട്, ആനന്ദിനും, അഖിൽ സ്കറിയ (19), ഹരികൃഷ്ണൻ (16) എന്നിവർക്കുമൊപ്പം ഡാരിൽ സ്കോർ മുന്നോട്ട് നയിച്ചു.
വിദർഭക്കുവേണ്ടി പി.ആർ. രഖഡേ 28 റൺസിന് രണ്ട് വിക്കറ്റും എൻ.എസ്. പരൻഡേ 45 റൺസിന് രണ്ട് വിക്കറ്റും വീഴ്ത്തി. തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ചതുർദിന മത്സരം ജില്ല കലക്ടർ മിർ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.