തലശ്ശേരി: സി.കെ. നായിഡു ട്രോഫി ചതുർദിന ക്രിക്കറ്റ് മത്സരത്തിൽ ഞായറാഴ്ച കളി അവസാനിക് കുമ്പോൾ ഹരിയാനക്കെതിരെ കേരളത്തിന് മുൻതൂക്കം. അഞ്ച് വിക്കറ്റിന് 165 റൺസ് എന്നനിലയിലാണ് കേരളം. ആൽബിൻ ഏലിയാസ് 16 റൺസോടെയും കെ.എൻ. ഹരികൃഷ്ണൻ രണ്ട് റൺസോടെയും പുറത്താകാതെ നിൽക്കുന്നു. കേരളത്തിനുവേണ്ടി രോഹൻ എസ്. കുന്നുമ്മൽ 81 റൺസും ഡാരിൽ എസ്. ഫെരാരിയോ 41 റൺസുമെടുത്തു. ഹരിയാനക്കുവേണ്ടി എസ്.പി. ജയിൻ 63 റൺസിന് നാല് വിക്കറ്റ് വീഴ്ത്തി. 230 റൺസ് മുന്നിലാണ് കേരളം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.