തലശ്ശേരി: സി.കെ. നായുഡു ട്രോഫി ചതുർദിന ക്രിക്കറ്റ് മത്സരത്തിൽ അഞ്ച് വിക്കറ്റ് ൈകയിലി രിക്കെ ഹരിയാനക്ക് ജയിക്കാൻ വേണ്ടത് 59 റൺസ്. ഞായറാഴ്ചത്തെ സ്കോറായ അഞ്ച് വിക്കറ്റിന് 165 റൺസ് എന്ന നിലയിൽ തിങ്കളാഴ്ച ബാറ്റിങ് പുനരാരംഭിച്ച കേരളം 248 റൺസിന് എല്ലാവരും പുറത്തായി.
314 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹരിയാന കളി അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റിന് 255 റൺസ് എന്ന നിലയിലാണ്. എട്ട് റൺസോടെ ജെ.എച്ച്. സരോഹയും ഒരു റൺസോടെ കെ.പി.യാദവുമാണ് ക്രീസിൽ. ഹരിയാനക്കുവേണ്ടി അങ്കിത് കുമാർ 110 റൺസും എസ്.ജി. രോഹില്ല 105 റൺസുമെടുത്തു. ഓപണിങ് വിക്കറ്റിൽ 225 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയ ഹരിയാനയെ അവസാന ഒമ്പത് ഓവറുകളിൽ 30 റൺസിനിടെ അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് കേരളം പിടിച്ചുനിർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.