തലശ്ശേരി: സി.കെ. നായുഡു ട്രോഫി ചതുർദിന ക്രിക്കറ്റ് മത്സരത്തിൽ രണ്ടാം ദിനം കളി അവസാനി ക്കുമ്പോൾ ആതിഥേയരായ കേരളം രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് എന്നനിലയിൽ. ആദ്യ ഇന്നിങ്സിൽ 40 റൺസ് ലീഡ് വഴങ്ങിയ കേരളം 82 റൺസ് മുന്നിലാണ്.
കേരളത്തിനുവേണ്ടി ക്യാപ്റ്റൻ വിഷ്ണുരാജ് 59 റൺസും സൽമാൻ നിസാർ 25 റൺസുമെടുത്തു. ഏഴ് റൺസോടെ ആൽബിൻ ഏലിയാസും രണ്ട് റൺസോടെ കെ.എൻ. ഹരികൃഷ്ണനുമാണ് ക്രീസിൽ.
മൂന്ന് വിക്കറ്റിന് 66 റൺസ് എന്നനിലയിൽ തിങ്കളാഴ്ച ബാറ്റിങ് പുനരാരംഭിച്ച ഹിമാചൽ 235 റൺസിന് എല്ലാവരും പുറത്തായി. ഹിമാചലിനുവേണ്ടി എസ്.ജി. അഗോറ സെഞ്ച്വറി (109 റൺസ്) നേടി. കേരളത്തിന് വേണ്ടി ആനന്ദ് ജോസഫ് 22 റൺസിന് മൂന്ന് വിക്കറ്റും ശ്രീഹരി എസ്. നായരും ഡാരിൽ എസ്. ഫെരാരിയോയും രണ്ട് വീതം വിക്കറ്റും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.