സി.കെ. നായുഡു ട്രോഫി മുംബൈയെ തകര്‍ത്ത് കേരളം

മുംബൈ: തലശ്ശേരിക്കാരന്‍ ഫാബിദ് ഫാറൂഖിന്‍െറ ഓള്‍റൗണ്ട് മികവില്‍ സി.കെ. നായുഡു ട്രോഫിക്കായുള്ള അണ്ടര്‍ 23 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് അഭിമാന വിജയം. ഒന്നാം ഇന്നിങ്സില്‍ 50 റണ്‍സ് ലീഡ് വഴങ്ങിയ കേരളത്തിന്‍െറ ചുണക്കുട്ടികള്‍ രണ്ടാം ഇന്നിങ്സിലെ തകര്‍പ്പന്‍ പ്രകടനത്തിനൊടുവിലാണ് എലൈറ്റ് ഗ്രൂപ് സിയില്‍ കരുത്തരായ മുംബൈയെ 273 റണ്‍സിന് തകര്‍ത്തത്. 365 റണ്‍സ് വിജയലക്ഷ്യവുമായി നാലാമത്തെയും അവസാനത്തെയും ദിനമായ വ്യാഴാഴ്ച മുംബൈ ബാറ്റിങ്ങിനിറങ്ങിയെങ്കിലും 92 റണ്‍സിന് എല്ലാവരും പുറത്തായി. ആറ് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് നേടിയ ഫാബിദ് ഫാറൂഖും ആറ് ഓവറില്‍ 11 റണ്‍സിന് മൂന്നു വിക്കറ്റ് സ്വന്തമാക്കിയ അതിഫ് ബിന്‍ അഷ്റഫുമാണ് ആതിഥേയരെ കെട്ടുകെട്ടിച്ചത്.

എന്‍.പി. ബേസില്‍ ഒരു വിക്കറ്റ് വീഴ്ത്തി. 19 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഏക്നാഥ് കേര്‍ക്കറാണ് മുംബൈയുടെ ടോപ്സ്കോറര്‍. കേരളം വ്യാഴാഴ്ച രണ്ടാം ഇന്നിങ്സ് എട്ടിന് 415 എന്ന നിലയില്‍ ഡിക്ളയര്‍ ചെയ്യുകയായിരുന്നു. ഫാബിദ് 116 റണ്‍സുമായി പുറത്താവാതെ നിന്നു. സല്‍മാന്‍ നിസാര്‍ കഴിഞ്ഞദിവസം 110 റണ്‍സെടുത്തിരുന്നു. ഒന്നാം ഇന്നിങ്സില്‍ കേരളം 170 റണ്‍സിന് പുറത്തായപ്പോള്‍ മുംബൈ 221 റണ്‍സ് നേടിയിരുന്നു

Tags:    
News Summary - ck naidu trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.