ഡൽഹി: രഞ്ജി ട്രോഫി ഫൈനലിൽ കളിക്കാൻ രവീന്ദ്ര ജഡേജയെ വിട്ടുതരണമെന്ന സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷെൻറ ആവശ്യം ബി.സി.സി.െഎ നിരാകരിച്ചു. പ്രഥമപരിഗണന രാജ്യത്തിനാണെന്ന പോളിസി പ്രകാരമാണ് തീരുമാനം. മാർച്ച് ഒമ്പതിന് ആരംഭിക്കുന്ന രഞ്ജി ഫൈനലിൽ ചേതേശ്വർ പൂജാര സൗരാഷ്ട്രക്കായും വൃദ്ധിമാൻ സാഹ ബംഗാളിനായും കളിക്കാനിറങ്ങും. എന്നാൽ മാർച്ച് 12മുതൽ ദക്ഷിണാഫ്രിക്കയുമായുള്ള ഏകദിന പരമ്പര ആരംഭിക്കുന്നതിനാലാണ് ഇന്ത്യൻ ടീമംഗമായ ജഡേജയെ രഞ്ജിക്കായി വിട്ടുകൊടുക്കാതിരുന്നത്.
സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ പ്രഡിഡൻറ് ജയ്ദേവ് ഷാ ആണ് ബി.സി.സി.െഎ പ്രസിഡൻറ് സൗരവ് ഗാംഗുലിയോട് ജഡേജയെ വിട്ടുതരാൻ ആവശ്യമുന്നയിച്ചത്. ജഡേയെ വിട്ടുതരാത്തതിലുള്ള നീരസം ജയ്ദേവ് ഷാ പങ്കുവെച്ചു.
‘‘രഞ്ജി ട്രോഫി ഫൈനൽ നടക്കുന്ന ദിവസങ്ങളിൽ അന്താരാഷ്ട്ര മത്സരങ്ങൾ നടത്തരുതെന്നാണ് തെൻറ അഭിപ്രായം. െഎ.പി.എൽ സമയങ്ങളിൽ ബി.സി.സി.െഎ അന്താരാഷ്ട്ര മത്സരങ്ങൾ നടത്തുമോ? ഇല്ല, കാരണം അത് പണം നൽകും. പ്രമുഖ താരങ്ങൾ ഫൈനലിലെങ്കിലും കളിച്ചാലേ രഞ്ജി ട്രോഫി ശ്രദ്ധിക്കപ്പെടൂ’’. ജയ്ദേവ് ഷാ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.