മെൽബൺ: കോവിഡിെൻറ പശ്ചാത്തലത്തിൽ ക്രിക്കറ്റിൽ പന്തിെൻറ തിളക്കം കൂട്ടുന്നതിന് ഉമിനീർ ഉപയോഗിക്കുന്നതിലെ അപകടം തിരിച്ചറിയുന്നതായി ആസ്ട്രേലിയൻ പേസ് ബൗളർ പാറ്റ് കമ്മിൻസ്. ഉമിനീരിന് ബദലായി മറ്റെന്തെങ്കിലും ഉപയോഗിക്കാൻ അനുവദിക്കണം.
വിയർപ്പോ വാക്സോ പോലുള്ളവ പന്തിെൻറ തിളക്കം കൂട്ടാൻ ഉപയോഗിക്കാം. ബാറ്റ്സ്മാന്മാർക്കൊപ്പം ബൗളർമാർക്കും ആനുകൂല്യം ലഭിക്കുന്ന രീതിയിലാകണം തീരുമാനമെന്നും ലോകത്തിലെ ഒന്നാം നമ്പർ ടെസ്റ്റ് ബൗളറായ കമ്മിൻസ് പറഞ്ഞു. ഉമിനീരിെൻറ ഉപയോഗം വിലക്കണമെന്ന് ഐ.സി.സി നിയോഗിച്ച കമ്മിറ്റി ശിപാർശ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.