ലണ്ടൻ: കോവിഡ് ലോക്ഡൗൺ സമയത്ത് കളിച്ചുചിരിച്ച് ഉല്ലസിച്ച് ചിത്രങ്ങളും വിഡി യോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് രസിക്കുന്ന സെലിബ്രിറ്റികൾക്കിടയിൽ വ്യത് യസ്തയാവുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായിക ഹീഥർ നൈറ്റ്. ബ്രിട്ടൻ ആരോഗ്യ മന്ത്രാലയത്തിനോെടാപ്പം കോവിഡിനെതിരായ പോരാട്ടത്തിൽ സന്നദ്ധസേവകയുടെ റോളിൽ പുതിയ ഇന്നിങ്സ് തുടങ്ങിയിരിക്കുകയാണ് 29കാരി. മരുന്നുകൾ എത്തിക്കുകയും ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുകയുമാണ് നൈറ്റിെൻറ ചുമതല.
ഡോക്ടർമാരായ സഹോദരനും ഭാര്യയും ജീവൻ പണയം വെച്ച് കർമരംഗത്ത് സജീവമായതിൽനിന്നും േപ്രരണയുൾക്കൊണ്ടാണ് വളൻറിയറായതെന്ന് അവർ പറഞ്ഞു. സർക്കാർ ബുധനാഴ്ച പ്രഖ്യാപിച്ച സന്നദ്ധസേവന പദ്ധതിയിൽ ഇതിനോടകം അഞ്ചുലക്ഷത്തിലധികം പേർ അംഗമായി. നൈറ്റ് 101ഏകദിനം, 74 ട്വൻറി20, ഏഴു ടെസ്റ്റ് മത്സരങ്ങളിൽ ജഴ്സിയണിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.