ധാക്ക: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ ധനസമാഹരണത്തിൽ മുൻപന്തിയിലാണ് കായിക താരങ്ങൾ. തൻെറ കരി യറിലെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നിലേക്ക് നയിച്ച ബാറ്റ് ലേലം ചെയ്യാനനൊരുങ്ങുകയാണ് ബംഗ്ലാദേശി ക്രിക ്കറ്റർ മുഷ്ഫിഖുർ റഹീം.
2013ൽ ശ്രീലങ്കക്കെതിരെ ടെസ്റ്റിൽ ആദ്യമായി ഇരട്ടസെഞ്ച്വറി നേടിയ ബാറ്റായതിനാൽ തന്നെ മുഷ്ഫിഖിന് ഏറെ പ്രിയപ്പെട്ടതാണിത്. ട്വിറ്ററിലൂടെയാണ് ബാറ്റ് ലേലത്തിൽ വെക്കുന്ന വിവരം താരം അറിയിച്ചത്. തങ്ങളുടെ പക്കലുള്ള കായിക ഉപകരണങ്ങളും ജഴ്സിയും മറ്റും ലേലത്തിൽ വെച്ച് പാവങ്ങളെ സഹായിക്കാൻ മുന്നോട്ടുവരാൻ ബംഗ്ലാദേശിൻെറ സ്റ്റാർ ഓൾറൗണ്ടർ ശാകിബുൽ ഹസൻ സഹതാരങ്ങളോട് അഭ്യർഥിച്ചിരുന്നു.
This bat is very precious to me as I got my maiden double hundred in Test.Lots of memory is attached with it but decided to auction it for the welfare for my country men who are COVID-19 victims.Please come forward and let me help them. Stay tuned for further information-MR15 pic.twitter.com/b5RkHF6qlU
— Mushfiqur Rahim (@mushfiqur15) April 19, 2020
കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിലണിഞ്ഞ ജഴ്സി ലേലത്തിൽ വെച്ച ഇംഗ്ലീഷ് ക്രിക്കറ്റർ ജോസ് ബട്ലർ 65000 പൗണ്ട് സമാഹരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.