ന്യൂഡൽഹി: ഗുജറാത്തിലെ വഡോദരയിൽ ക്രിക്കറ്റ് ടൂർണമെൻറ് വിജയികൾക്ക് സമ്മാനമായി ട്രോഫിക്കു പകരം നൽകിയത് പശുകിടാവിനെ. ക്രിക്കറ്റ് മൈതാനത്ത് താരങ്ങൾ പശുവിനെയും പിടിച്ച് നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി.
പശുക്കളെ സംരക്ഷിക്കുകയെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിെൻറ ഭാഗമായാണ് ടൂർണമെൻറ് വിജയികൾക്ക് പണമോ ട്രോഫിയോ സമ്മാനമായി നൽകാതെ പശുവിനെ നൽകിയതെന്ന് സംഘാടകർ വ്യക്തമാക്കി. ടൂർണമെൻറിൽ മാൻ ഒാഫ് ദി മാച്ച് താരത്തിന് പശുവിനെയും മറ്റു കളിക്കാർക്ക് ‘ഗിർ’ ഇനത്തിൽപ്പെട്ട പശുകുട്ടിയെയുമാണ് നൽകിയത്.
കാർഷിക വൃത്തിയും പശുപരിപാലനവും നടത്തുന്ന റാബറി സമുദായമാണ് ടൂർണമെൻറ് സംഘടിപ്പിച്ചിരുന്നത്. പശുവിനെ ദേശീയ മൃഗമായി അംഗീകരിക്കണമെന്നാണ് സമുദായത്തിെൻറ ആവശ്യമെന്നും എന്നാൽ മാത്രമേ ഗോ സംരക്ഷണം നടപ്പിലാവുകയുള്ളൂയെന്നും സംഘാടകർ വ്യക്തമാക്കി. ഗോ സംരക്ഷണത്തിെൻറ ഭാഗമായി കശാപ്പിനായുള്ള കന്നുകാലി വിൽപന നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ വിജ്ഞാപനം വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.