ദുബൈ: കോവിഡ് കാരണം നിർത്തിവെച്ച ഫുട്ബാളും ടെന്നിസും പോലെ ക്രിക്കറ്റിന് എളുപ്പത്തിൽ മടങ്ങിവരാനാവില്ലെന്ന് ഐ.സി.സി. കളിയും പരിശീലനും പൂർണമായും നിർത്തിവെച്ച സാഹചര്യത്തിൽ ടെസ്റ്റ് ക്രിക്കറ്റ് പുനരാരംഭിക്കാൻ സാവകാശം വേണ്ടിവരുമെന്നാണ് ഐ.സി.സി വിലയിരുത്തൽ. ബൗളർമാർക്ക് പരിശീലനം ആരംഭിച്ച് മത്സരത്തിനൊരുങ്ങാൻ രണ്ട്-മൂന്ന് മാസം വേണ്ടിവരും.
അല്ലാതെ കളിക്കാനിറങ്ങിയാൽ പരിക്ക് സാധ്യത കൂതടുലാണ് -കോവിഡിനുശേഷമുള്ള ക്രിക്കറ്റ് സംബന്ധിച്ച മാർഗനിർദേശക കുറിപ്പിൽ ഐ.സി.സി വ്യക്തമാക്കി. ‘നിശ്ചിത ഇടവേളക്കുശേഷം ബൗളർമാർ കളിക്കളത്തിലേക്ക് തിരിച്ചെത്തുേമ്പാൾ പരിക്ക് സാധ്യത കൂടുതലാണ്. കുറഞ്ഞ സമയത്തെ തയാറെടുപ്പ് വലിയ തോതിലുള്ള പരിക്കിന് കാരണമാവും’ -ഐ.സി.സി ഗൈഡ്ലൈൻസിൽ വ്യക്തമാക്കുന്നു. ബൗളർമാരുടെ തയാറെടുപ്പിെൻറ സമയം തീരുമാനിക്കുേമ്പാൾ കളിക്കാരെൻറ പ്രായം, ഫിറ്റ്നസ് എന്നിവ പരിഗണിക്കേണ്ടിവരും.
ജൂൈല-ആഗസ്റ്റിൽ പരമ്പരകൾ നിശ്ചയിച്ച ടീമുകൾക്ക് തിരിച്ചടിയാണ് ഐ.സി.സിയുടെ നിർദേശങ്ങൾ. ട്വൻറി20 മത്സരങ്ങൾക്കുമുമ്പ് ബൗളർമാർക്ക് അഞ്ച്-ആറ് ആഴ്ചയും, ഏകദിനത്തിന് മുമ്പ് ആറ് ആഴ്ചയുമാണ് തയാറെടുപ്പിനായി നിർദേശിച്ചത്. അവസാന മൂന്നാഴ്ച മത്സരത്തിനെന്നപോലെ ബൗൾ ചെയ്യണം. ആഗസ്റ്റിലെ ഷെഡ്യൂൾ ചെയ്ത പാകിസ്താൻ -ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ ഭാഗമായി ഇംഗ്ലണ്ട് ബൗളർമാർ വ്യക്തിഗത പരിശീലനം ആരംഭിച്ചുകഴിഞ്ഞു.
കോവിഡിനുശേഷം ക്രിക്കറ്റ് മടങ്ങിെയത്തുേമ്പാൾ കർശന നടപടിക്രമങ്ങളാണ് ഐ.സി.സി സജ്ജമാക്കിയത്. പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കുകയും ഐസൊലേഷൻ പരിശീലന ക്യാമ്പ് തയാറാക്കാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.