കേപ്ടൗൺ: പുതുവർഷത്തിലെ ഇന്ത്യയുടെ ആദ്യ പരീക്ഷണത്തിന് വെള്ളിയാഴ്ച തുടക്കം. കേപ്ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആതിഥേയരായ ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ടെസ്റ്റ്പോരാട്ടത്തിന് വിരാട് കോഹ്ലിയും കൂട്ടരും ഒരുങ്ങുന്നത്. മൂന്ന് ടെസ്റ്റും ആറ് ഏകദിനവും മൂന്ന് ട്വൻറി20യുമടങ്ങുന്ന രണ്ടുമാസത്തെ പര്യടനത്തിനാണ് ഇന്ത്യ, ക്രിക്കറ്റ് ലോകത്തെ വമ്പന്മാരുടെ നാട്ടിലെത്തിയത്. ഒരു പരിശീലനമത്സരം പോലും ഇന്ത്യ കളിച്ചിട്ടില്ല. സന്നാഹമത്സരത്തിൽ പ്രത്യേകിച്ച് കാര്യമില്ലെന്ന നിലപാടിലാണ് ടീം മാനേജ്െമൻറ്. ടെസ്റ്റ് റാങ്കിൽ ഒന്നാംസ്ഥാനത്തുള്ള സന്ദർശകർക്ക് വിദേശമണ്ണിൽ ഫോം നിലനിർത്താനാവുമോയെന്ന് കണ്ടറിയണം.
സ്പിൻ ബൗളർ രവീന്ദ്ര ജദേജയെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് നഷ്ടമാവും. വൈറൽപനി ബാധിച്ചതോടെയാണ് താരത്തിന് ആദ്യപോരാട്ടം നഷ്ടമാവുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന താരം രണ്ടാം ടെസ്റ്റിന് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. എന്നാൽ, കാൽമടമ്പിന് പരിക്കേറ്റ ശിഖർ ധവാൻ ഫിറ്റ്നസ് കൈവരിച്ച് ടീമിലേക്ക് തിരിച്ചെത്തുന്നത് ഇന്ത്യക്ക് ആശ്വാസമാവും. വിദേശമണ്ണിലെ ഇന്ത്യയുടെ വിശ്വസ്ഥനാണ് ധവാൻ. മുരളി വിജയ്യോടൊപ്പം ഒാപണിങ് റോളിൽ ധവാനുണ്ടാകും. ബാറ്റിങ്ങിൽ ഇന്ത്യക്ക് പ്രതിസന്ധികളൊന്നുമില്ല. പേസ് ബൗളിങ്ങിന് അനുകൂലമായ ദക്ഷിണാഫ്രിക്കൻ പിച്ചിൽ മൂന്ന് പേസർമാരെ കളത്തിലിറക്കാനാണ് ഇന്ത്യ കണക്കുകൂട്ടുന്നത്.
മറുവശത്ത് ദക്ഷിണാഫ്രിക്ക പൂർണ ആത്മവിശ്വാസത്തിലാണ്. നേരേത്ത, ബംഗ്ലാദേശിനെതിരെയും സിംബാബ്വെക്കെതിരെയും ദക്ഷിണാഫ്രിക്ക പരമ്പര തൂത്തുവാരിയിരുന്നു. തോളെല്ലിന് പരിക്കേറ്റ് ഏറെനാൾ പുറത്തായിരുന്ന പേസർ ഡെയ്ൽ സ്െറ്റയ്ൻ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.