ക്രിക്കറ്റ്​ ലോ​ക ഇ​ല​വ​ൻ പാ​കി​സ്​​താ​നി​ൽ; ആ​ദ്യ മ​ത്സ​രം ഇ​ന്ന്​

ക​റാ​ച്ചി: എ​ട്ട്​ വ​ർ​ഷം മു​മ്പ്​ ശ്രീ​ല​ങ്ക​ൻ ടീ​മി​നെ​തി​രെ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന്​ നി​ല​ച്ചു​പോ​യ ക്രി​ക്ക​റ്റ്​ പോ​രാ​ട്ട​ത്തി​ന്​ ഇ​ന്ന്​ പാ​ക്​ മ​ണ്ണി​ൽ വീ​ണ്ടും ക്രീ​സു​ണ​രും. അ​ന്താ​രാ​ഷ്​​ട്ര ക്രി​ക്ക​റ്റ്​ പ​ര​മ്പ​ര​ക​ൾ സ​ജീ​വ​മാ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി പാ​ക്​ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ സം​ഘ​ടി​പ്പി​ക്കു​ന്ന ട്വ​ൻ​റി-20 മ​ത്സ​ര​ങ്ങ​ൾ​ക്ക്​ ലാ​േ​ഹാ​റി​ലെ ഗ​ദ്ദാ​ഫി സ്​​റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്കം കു​റി​ക്കും. പാ​കി​സ്​​താ​നും ലോ​ക ഇ​ല​വ​നും ത​മ്മി​ൽ മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളാ​ണ്​ തീ​രു​മാ​നി​ച്ച​ത്. ആ​ദ്യ ക​ളി ഇ​ന്ന്​ രാ​ത്രി 7.30ന്​ ​ആ​രം​ഭി​ക്കും. ദ​ക്ഷി​ണാ​​ഫ്രി​ക്ക, ആ​സ്​​േ​​ട്ര​ലി​യ, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക, ന്യൂ​സി​ല​ൻ​ഡ്, ഇം​ഗ്ല​ണ്ട്, വെ​സ്​​റ്റി​ൻ​ഡീ​സ്​ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന ​േലാ​ക ഇ​ല​വ​ൻ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ലാ​ഹോ​റി​ലെ​ത്തി. 2009 മാ​ർ​ച്ചി​ൽ ഇ​തേ സ്​​റ്റേ​ഡി​യ​ത്തി​ന്​ പു​റ​ത്തു​വെ​ച്ചാ​യി​രു​ന്നു ശ്രീ​ല​ങ്ക​ൻ ടീ​മി​നെ​തി​രെ തീ​വ്ര​വാ​ദി​ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​കു​ന്ന​ത്. ശേ​ഷം രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ്​ ക​ല​ണ്ട​റി​ൽ​നി​ന്നും ഒ​റ്റ​പ്പെ​ട്ട പാ​കി​സ്​​താ​നി​ലേ​ക്ക്​ ടീ​മു​ക​ളൊ​ന്നും വ​രാ​താ​യി. 2015ൽ ​സിം​ബാ​ബ്​​വെ പ​ര്യ​ട​ന​ത്തി​നെ​ത്തി​യ​തൊ​ഴി​ച്ചാ​ൽ ആ​രും പാ​കി​സ്​​താ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്​ ത​യാ​റാ​യി​രു​ന്നി​ല്ല. 

ലോ​ക ഇ​ല​വ​നി​ലെ താ​ര​ങ്ങ​ൾ​ക്ക്​ 100,000 യു.​എ​സ്. ഡോ​ള​ർ (ഏ​ക​ദേ​ശം 63 ല​ക്ഷം രൂ​പ) പ്ര​തി​ഫ​ലം ന​ൽ​കി​യാ​ണ്​ ​െഎ.​സി.​സി​യു​ടെ അ​നു​മ​തി​യോ​ടെ പി.​സി.​ബി മ​ത്സ​രം ന​ട​ത്തു​ന്ന​ത്. ലോ​ക ഇ​ല​വ​ൻ ടീം: ​ഫാ​ഫ്​ ഡു​പ്ല​സി​സ്​ (ക്യാ​പ്​​റ്റ​ൻ), ഹാ​ഷിം ആം​ല, കോ​ളി​ൻ മി​ല്ല​ർ, ഇ​മ്രാ​ൻ താ​ഹി​ർ, മോ​ർ​നെ മോ​ർ​ക്ക​ൽ (ദ​ക്ഷി​ണാ​ഫ്രി​ക്ക), ​േജാ​ർ​ജ്​ ബെ​യ്​​ലി, ടിം ​പെ​യ്​​ൻ, ബെ​ൻ ക​ട്ടി​ങ്​ (ആ​സ്​​ട്രേ​ലി​യ), ത​മീം ഇ​ഖ്​​ബാ​ൽ(​ബം​ഗ്ലാ​ദേ​ശ്), തെ​സേ​ര പെ​രേ​ര(​ശ്രീ​ല​ങ്ക), ഗ്രാ​ൻ​ഡ്​ എ​ലി​യ​റ്റ്(​ന്യൂ​സി​ല​ൻ​ഡ്), പോ​ൾ കോ​ളി​ങ്​​വു​ഡ് (ഇം​ഗ്ല​ണ്ട്), ഡാ​ര​ൻ സ​മ്മി, സാ​മു​വ​ൽ ബ​ദ്രീ (വെ​സ്​​റ്റി​ൻ​ഡീ​സ്).

Tags:    
News Summary - Cricket World Eleven at Pakistan - Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.