റാഞ്ചി: ഇന്ത്യ-ആസ്ട്രേലിയ ബംഗളൂരു ടെസ്റ്റ് വീട്ടിലിരുന്ന് ടി.വിയിൽ കണ്ടപ്പോൾ, അടുത്ത കളിയിൽ താനും ആ ടീമിലുണ്ടാകുമെന്ന് പാറ്റ് കുമ്മിൻസ് സ്വപ്നംപോലും കണ്ടിരുന്നില്ല. മിച്ചൽ സ്റ്റാർകിന് പകരക്കാരനായി ടീമിലെത്തിയതിെൻറ ഞെട്ടലിലാണ് ആസ്ട്രേലിയൻ പേസ് ബൗളർ. പ്രതീക്ഷിച്ചതിലും വേഗമാണ് ടീമിലേക്കുള്ള തെൻറ മടങ്ങിവരവെന്ന് റാഞ്ചിയിൽ ടീമിനൊപ്പം ചേർന്ന കുമ്മിൻസ്. ‘‘രണ്ടാം അരങ്ങേറ്റംപോലെയാണ് ഇൗ വരവ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ സംഭവിക്കേണ്ടതായിരുന്നു ഇത്. പക്ഷേ, അതുണ്ടായില്ല. കഴിഞ്ഞ ഏതാനും മാസമായി ടെസ്റ്റ് മത്സരത്തിനുള്ള സന്നാഹത്തിലായിരുന്നു. ശാരീരികമായും ഫോമിലും അത് നിലനിർത്താൻ ശ്രമിച്ചിരുന്നു. ആദ്യ ടെസ്റ്റിനുള്ള തയാറെടുപ്പുപോലെയാണ് എനിക്ക്’’-കുമ്മിൻസ് പറഞ്ഞു.
2011ൽ 18ാം വയസ്സിൽ ദക്ഷിണാഫ്രിക്കക്കെതിരെ അരങ്ങേറ്റ ടെസ്റ്റ് കളിച്ചശേഷം ടീമിന് പുറത്തായ കുമ്മിൻസ് ആദ്യമാണ് തിരിച്ചെത്തുന്നത്. ഇതിനിടയിൽ 28 ഏകദിനത്തിലും 18 ട്വൻറി20യിലും കളിച്ചു. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെ മികവുമായാണ് ഇൗ 23കാരൻ വീണ്ടും ടെസ്റ്റ് ടീമിൽ ഇടംനേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.