റാഞ്ചി: പരിക്കേറ്റ് നാട്ടിലേക്കു മടങ്ങിയ ആസ്ട്രേലിയൻ പേസ് ബൗളർ മിച്ചൽ സ്റ്റാർക്കിന് പകരം പാറ്റ് കുമ്മിൻസ് ടീമിൽ. വലതുകാലിലെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് സ്റ്റാർക് കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയിരുന്നു. കരിയറിൽ ഒരു ടെസ്റ്റ് മാത്രം കളിച്ച കുമ്മിൻസ് അടുത്തകാലത്തെ ഏകദിന^ട്വൻറി20യിലെ മികച്ച പ്രകടനവുമായാണ് ആറു വർഷത്തിനുശേഷം ടെസ്റ്റ് ടീമിലെത്തുന്നത്. 28 ഏകദിനവും 18 ട്വൻറി20യും കളിച്ചു. ബിഗ് ബാഷിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചത് പേസ് ബൗളർക്ക് വീണ്ടും ടെസ്റ്റ് ടീമിലേക്കുള്ള വഴി തുറന്നു. വ്യാഴാഴ്ച റാഞ്ചിയിൽ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായി കുമ്മിൻസ് ശനിയാഴ്ചതന്നെ ടീമിനൊപ്പം ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.