ആസ്ട്രേലിയയിലും ലോകത്തിെൻറ മറ്റു ഭാഗങ്ങളിലുമുള്ള ക്രിക്കറ്റ് ആരാധകരോട് മാപ്പ്. കളിയെ തകർക്കുന്ന തെറ്റാണ് എെൻറ ഭാഗത്തുനിന്നുണ്ടായത്. കുട്ടിയായിരിക്കെ ഒരുപാട് സ്നേഹിച്ച കളിക്കാണ് ഞാൻ കളങ്കമുണ്ടാക്കിയിരിക്കുന്നത്. കുടുംബത്തോടും അടുപ്പമുള്ളവരോടുമൊപ്പം കൂടുതൽ സമയം ചെലവഴിച്ച് വിഷമഘട്ടം മറികടക്കാനാവുമെന്നാണ് പ്രതീക്ഷ.
ഞാൻ കള്ളം പറഞ്ഞു; മാപ്പ് -ബാൻക്രോഫ്റ്റ്
എെൻറ ചെയ്തികളിൽ ഏറെ പശ്ചാത്താപമുണ്ട്. ഞാൻ മാപ്പപേക്ഷിക്കുന്നു. ജീവിതകാലം മുഴുവൻ ഞാനിതിൽ പശ്ചാത്തപിക്കും. സാൻഡ് പേപ്പറിനെ കുറിച്ച് ഞാൻ കള്ളം പറഞ്ഞു. എല്ലാവർക്കും നാണക്കേടുണ്ടാക്കിയതായി ഞാൻ തിരിച്ചറിയുന്നു. സമൂഹത്തിനുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യാനായിരിക്കും ഇനിയെെൻറ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.