സിഡ്നി: ഓസീസ് ഇതിഹാസം ഡോൺ ബ്രാഡ്മാനെയും കടന്ന് റെക്കോഡുകളുടെ സുൽത്താൻ പദമേ റി ഡേവിഡ് വാർണറുടെ ട്രിപ്ൾ വെടിക്കെട്ട്. അഡ്ലെയ്ഡ് ഓവലിൽ പാകിസ്താനെതിരായ ര ണ്ടാം ടെസ്റ്റിലാണ് ഓപണറായി ഇറങ്ങി പുറത്താകാതെ 335 റൺസ് എന്ന മോഹിപ്പിക്കുന്ന വ്യക് തിഗത സ്കോറുമായി വാർണർ ചരിത്രം കുറിച്ചത്. ആദ്യം ബാറ്റു ചെയ്ത ആസ്ട്രേലിയ വാർണർ ഷോയുടെ ബലത്തിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 589 എന്ന കൂറ്റൻ ടോട്ടലുമായി ഇന്നിങ്സ് ഡിക്ലയർ ചെയ്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ മിച്ചൽ സ്റ്റാർക്കിെൻറ മാരക പ്രകടനത്തിന് മുന്നിൽ മുട്ടിടിച്ച് ആറു വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് എടുത്ത് പരുങ്ങുകയാണ്. ഏകദിനത്തിെൻറ ചടുലതയോടെ, പാക് ബൗളിങ്ങിന് ഒട്ടും അവസരം നൽകാതെയായിരുന്നു 39 ഫോറിെൻറയും ആറ് സിക്സറുകളുടെയും അകമ്പടിയിൽ വാർണറുടെ സ്വപ്ന സമാന ഇന്നിങ്സ്. ബൗളർമാർ മാറിമാറി എത്തിയിട്ടും ഒട്ടും ദയയില്ലാതെ ബാറ്റുവീശിയ വാർണറുടെ കൈക്കരുത്തറിഞ്ഞതിൽ മുന്നിൽ യാസിർ ഷായും മൂസ ഖാനുമായിരുന്നു.
വ്യക്തിഗത സ്കോർ 226ൽ നിൽക്കെ മൂസ ഖാെൻറ പന്തിൽ ക്യാച്ച് നൽകിയെങ്കിലും നോബാൾ തുണയായി. ഡോൺ ബ്രാഡ്മാെൻറ 334 എന്ന മാജിക് അക്കം വാർണർ മറികടന്നതോടെയാണ് പാക് ബാറ്റിങ്ങിന് അവസരം നൽകി ഓസീസ് ക്യാപ്റ്റൻ ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. 2003ൽ സിംബാബ്വെക്കെതിരെ മാത്യു ഹെയ്ഡൻ കുറിച്ച 380 നോട്ടൗട്ട് ആണ് ഒരു ഓസീസ് താരത്തിെൻറ ഉയർന്ന സ്കോർ. ഇതും മറികടക്കാൻ അവസരമുണ്ടായിട്ടും കാത്തുനിൽക്കാതെ വഴിമുടക്കിയ ടിം പെയിനെതിരെ സമൂഹ മാധ്യമങ്ങൾ ട്രോളുകളുമായി രംഗത്തെത്തി. വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയാണ് ലോക ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിനുടമ- പുറത്താകാതെ 400 റൺസ്- അതും ഇംഗ്ലണ്ടിനെതിരെ.
കഴിഞ്ഞ ആഷസ് പരമ്പരയിൽ ദയനീയ പരാജയമായിരുന്ന വാർണർക്ക് പാകിസ്താനെതിരായ പരമ്പര തിരിച്ചുവരവിെൻറ ആഘോഷമാകുകയാണ്. ആദ്യ ടെസ്റ്റിലും താരം സെഞ്ചുറി കുറിച്ചിരുന്നു. ഇന്നലെ മാർനസ് ലബൂഷെയ്നും ആസ്ട്രേലിയക്കായി സെഞ്ചുറി (162) കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.