ലണ്ടൻ: പരിശീലനത്തിനിടെ ഒാസീസ് ബാറ്റ്സ്മാൻ ഡേവിഡ് വാർണറുടെ ഷോട്ട് തലയിൽകെ ാണ്ട് നെറ്റ് ബൗളർക്ക് പരിക്കേറ്റു.
ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പേസ് ബൗളർ ജയ് കിഷനാണ് വാർണറുടെ ഷോട്ട് തടുക്കാൻ ശ്രമിക്കവെ തലക്ക് പരിക്കേറ്റത്. വേദനകൊണ്ട് പുളഞ്ഞ് നിലത്തുവീണ താരത്തിന് ഉടൻ സ്ഥലത്തെത്തിയ വൈദ്യസംഘം പ്രാഥമിക ശുശ്രൂഷ നൽകി.
ആശുപത്രിയിലേക്ക് മാറ്റിയ കിഷെൻറ പരിക്ക് സാരമുള്ളതല്ലെന്നും 24 മണിക്കൂർ നിരീക്ഷണത്തിൽവെച്ചിരിക്കുകയാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.