ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ എൽബോക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആസ്ട്രേലിയൻ താരം ഡേവിഡ് വാർണറിന് വമ്പൻ തിരിച്ചുവരവ്. ആഭ്യന്തര ലീഗിൽ റാൻഡ്വിക് പീറ്റർഷാമിന് വേണ്ടി ബാറ്റേന്തിയ താരം ഏഴ് സിക്സും നാല് ബൗണ്ടറിയുമടക്കം 77 പന്തിൽ സെഞ്ച്വറി(110) നേടി. പെൻറിത്തിനെതിരായ മത്സരത്തിലായിരുന്നു വാർണറുടെ വെടിക്കെട്ട്.
ബോളിൽ കൃത്രിമത്വം നടത്തിയതിനെ തുടർന്ന് ആസ്ട്രേലിയൻ ടീമിൽ നിന്നും ഒരു വർഷത്തോളമായി പുറത്തായ വാർണറും മുൻ ഒാസീസ് നായകൻ സ്റ്റീവ് സ്മിത്തും ലോകകപ്പിലേക്ക് മികച്ച ഫോമിൽ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. മാർച്ച് 28ന് ഇരുവരുടെയും വിലക്ക് അവസാനിക്കും. വാർണറുടെ ഫോം െഎ.പി.എൽ ടീമായ സൺറൈസേഴ്സ് ഹൈദരബാദിനും സ്മിത്തിെൻറ തിരിച്ചുവരവ് രാജസ്ഥാൻ റോയൽസിനും ഗുണകരമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.