കൊൽക്കത്ത: മാർച്ച് 15 ഇന്ത്യൻ ക്രിക്കറ്റിന് വെറുമൊരു ദിവസമല്ല. 2001 മാർച്ച് 15ലെ ചുവന്ന സായാഹ്നത്തിലാണ് ഈഡ നിലെ പച്ചപ്പുൽമൈതാനത്ത് അവിസ്മരണീയമായ ഉയിർത്തെഴുന്നേൽപ്പിലൂടെ ആസ്ട്രേലിയയെ ഇന്ത്യ മുട്ടുകുത്തിച്ചത്. p>
സ്റ്റീവ് വോയുടെ നേതൃത്വത്തിലുള്ള ഉഗ്രപ്രതാപികളായ ആസ്ട്രേലിയ തുടർച്ചയായ 16 ടെസ്റ്റ് വിജയങ്ങളുടെ പകി ട്ടിലാണ് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ഇന്ത്യക്കെതിരെ പോരിനിറങ്ങിയത്. വാംഖഡെയിൽ ആദ്യ ടെസ്റ്റ് പത്തുവിക്കറ്റി ന് ജയിച്ച ആസ്ട്രേലിയ മത്സരം അനായാസം സ്വന്തമാക്കാമെന്ന ആത്മവിശ്വാസത്തിലായിരുന്നു.
സ്റ്റീവ് വോയുടെ 110 റൺസിെൻറയും മാത്യൂ ഹെയ്ഡെൻറ 97 റൺസിെൻറയും കരുത്തിൽ ഓസ്ട്രേലിയ ഒന്നാമിന്നിങ്സിൽ 445 റൺസെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്കെതിരെ െഗ്ലൻ മക്ഗ്രാത്തിെൻറ നേതൃത്വത്തിലുള്ള പേസർമാർ തീ തുപ്പിയപ്പോൾ 171റൺസിന് എല്ലാവരും പുറത്തായി.
അനായാസ വിജയം സ്വന്തമാക്കാമെന്ന ആശ്വാസത്തിൽ ആസ്ട്രേലിയ ഇന്ത്യയെ ഫോളോ ഓൺ ചെയ്യിച്ചു. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു. ഓസീസ് പേസർമാരുടെ തുളച്ചുകയറുന്ന പന്തുകൾക്കുമുമ്പിൽ വി.വി.എസ് ലക്ഷ്മണും രാഹുൽ ദ്രാവിഡും നങ്കൂരമിട്ടു. വിക്കറ്റ് കീപ്പർ ഒഴികെയുള്ള മുഴുവൻപേരെക്കൊണ്ടും സ്റ്റീവ് വോ ബൗൾ ചെയ്യിച്ചെങ്കിലും ഫലമുണ്ടായില്ല. 281റൺസുമായി ലക്ഷ്മണും 180റൺസുമായി ദ്രാവിഡും റൺമല ഉയർത്തി. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 657 റൺസെന്ന നിലയിലാണ് ഇന്ത്യ ഇന്നിങ്സ് അവസാനിപ്പിച്ചത്.
384റൺസിെൻറ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയക്ക് വേണ്ടി ഓപ്പണർമാരായ മാത്യൂഹെയ്ഡനും മൈക്കൽ സ്ളേറ്ററും നന്നായി തുടങ്ങി. ഈഡനിലെ പിച്ചിലെ സ്പിൻ സാധ്യത തിരിച്ചറിഞ്ഞ ക്യാപ്റ്റൻ ഗാംഗുലി ഹർഭജനെ പന്തേൽപ്പിച്ചു. ഹാട്രിക്കടക്കം ആറുവിക്കറ്റ് വീഴ്ത്തിയ ഹർഭജനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ സച്ചിനും ചേർന്ന് ആസ്ട്രേലിയയെ 212 റൺസിന് പുറത്താക്കി.
തോൽവിയിലേക്ക് നീങ്ങിയിരുന്നു ഇന്ത്യ ഫിനിക്സ് പക്ഷിയെപ്പോലെ തിരിച്ചെത്തി 171റൺസിന് സാക്ഷാൽ ആസ്ട്രേലിയയെ തകർത്തു. ഈഡനിലെ വിജയത്തിെൻറ ഉണർവ്വിൽ മൂന്നാംടെസ്റ്റിൽ ആസ്ട്രേലിയയെ രണ്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ 2-1ന് പരമ്പരയും സ്വന്തമാക്കി.
ടെസ്റ്റ് ക്രിക്കറ്റിന് ജന്മദിനം
ടെസ്റ്റ് ക്രിക്കറ്റിന്‍റെ 143ാം ജന്മദിനം കൂടിയാണ് മാർച്ച് 15ന്. 1877ൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലാണ് ആദ്യത്തെ ടെസ്റ്റ് മത്സരത്തിൽ ഏറ്റുമുട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.