ന്യൂഡൽഹി: മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണി സമീപഭാവിയിൽതന്നെ ഏകദിനത്തിൽനിന്ന് വ ിരമിക്കുമെന്ന് സൂചന നൽകി ദേശീയ ടീം പരിശീലകൻ രവി ശാസ്ത്രി. ഋഷഭ് പന്തിനും സഞ്ജു സ ാംസണിനുെമാപ്പം ട്വൻറി20 ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പറുടെ റോളിലേക്ക് ധോണിയും പരിഗണനയിലുണ്ടെന്നും ഫോമും അനുഭവസമ്പത്തും പരിഗണിച്ചാകും ടീമെന്നും ദേശീയ മാധ്യമത്തോട് സംസാരിക്കവെ ശാസ്ത്രി പറഞ്ഞു.
അടുത്ത സീസൺ ഐ.പി.എല്ലിൽ കളിക്കുന്ന ധോണിയുടെ കായികക്ഷമതക്കനുസരിച്ചാകും ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങിവരവെന്നും ശാസ്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ഏകദിന ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനോട് തോറ്റ ശേഷം ധോണി ഇന്ത്യൻ ജഴ്സിയണിഞ്ഞിട്ടില്ല. ടെസ്റ്റ് മത്സരം നാലു ദിവസമാക്കാനുള്ള നീക്കം ശുദ്ധ അസംബന്ധമെന്നാണ് ശാസ്ത്രി വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.