ധോണിയുടെ തകർപ്പൻ തിരിച്ച്​ വരവ്​; പൂണെക്ക്​ സൂപ്പർ ജയം

പൂണെ: ധോണിയുടെ ഫിനിഷിങ് മികവിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ പൂണെ സൂപ്പർ ജയൻറ്സിന് ആവേശകരമായ ജയം.  സൺറൈസേഴ്സ് ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം എത്തിപ്പിടിക്കാനിറങ്ങിയ പൂണെ അവസാന പന്തിലാണ് ലക്ഷ്യം കണ്ടത്. ഫോമില്ലായ്മയുടെ പേരിൽ പഴി കേട്ടിരുന്ന  മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂളിെൻറ മികച്ച ബാറ്റിങ്ങിനും ആരാധകർ സാക്ഷിയായി. 34 റൺസിൽ നിന്നാണ് ധോണി 61 റൺസ് നേടിയത്.

പൂണെ നിരയിൽ  ഒാപ്പണറായിറങ്ങിയ അജങ്ക്യ രഹാനെ രണ്ട് റണ്ണെടുത്ത് മടങ്ങിയപ്പോൾ അർധ ശതകം നേടിയ ത്രിപാഠിയും 27 റൺ നേടിയ സ്മിത്തുമാണ് ആതിഥേയ സ്കോർ ചലിപ്പിച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിരയിൽ ക്യാപ്റ്റൻ വാർണർ 40 റൺസ് നേടുകയും ഹെൻറിക്യൂസ് അർധ ശതകം നേടിയെങ്കിലും സ്കോറിങ്ങിന് വേഗം കുറഞ്ഞത് പൂണെയുടെ വിജയം എളുപ്പമാക്കി.

Tags:    
News Summary - dhoni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.