ജീവന് ഭീഷണി: സാക്ഷി ധോണി തോക്ക് ലൈസൻസിന് അപേക്ഷ നൽകി

റാഞ്ചി: ജീവന് ഭീഷണിയെത്തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷി സിംഗ് റാവത്ത് ആയുധ ലൈസൻസിന് അപേക്ഷ നൽകി.പിസ്റ്റൾ അല്ലെങ്കിൽ 0.32 റിവോൾവർ കയ്യിൽ കരുതാാനാണ് സാക്ഷി അനുമതി തേടിയത്. 

താൻ വീട്ടിൽ മിക്കപ്പോഴും തനിച്ചായതിനാൽ ഭീഷണിയുണ്ടെന്ന് അവർ അപേക്ഷയിൽ സൂചിപ്പിച്ചു. കാലതാമസം കൂടാതെ തന്നെ ലൈസൻസ് അനുവദിക്കാൻ അധികൃതരോട് സാക്ഷി ആവശ്യപ്പെട്ടു. 9 മില്ലീമീറ്റർ പിസ്റ്റൾ  ആയുധങ്ങൾക്ക് എം.എസ് ധോണിക്ക് 2010ൽ ആയുധ ലൈസൻസ് നൽകിയിരുന്നു. 

 

Tags:    
News Summary - Dhoni's wife claims threat to life, applies for gun license- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.