ഐ.പി.എൽ സംപ്രേക്ഷണം ചെയ്യാൻ ദൂരദർശനും

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ്​ ഇനി മുതൽ ദൂരദർശനിലും കാണാം. ​വമ്പൻ തുകക്ക്​ ​െഎ.പി.എൽ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയ സ്​റ്റാർ ഗ്രൂപ്പും ദൂരദർശനും ചേർന്നുള്ള പുതിയ കരാർ ​പ്രകാരമാണ്​ പുതിയ തീരുമാനം.

ആഴ്​ചയിൽ ഒരു കളി എന്ന നിലക്കായിരിക്കും സംപ്രേക്ഷണം. കളി തത്സമയം തന്നെ ദൂരദർശനിൽ കാണാം എന്നു കരുതിയെങ്കിൽ തെറ്റി. ഒരു മണിക്കൂർ ​ൈവകിയായിരിക്കും മത്സരങ്ങൾ സംപ്രേക്ഷണം ​െചയ്യുക. ​െഎ.പി.എൽ മത്സരങ്ങൾ കാണിക്കുന്നതിലൂടെ ദൂരദർശന്​ ലഭിക്കുന്ന വരുമാനത്തി​​​​െൻറ 50 ശതമാനം സ്റ്റാർ ഗ്രൂപ്പിന്​ നൽകുകയും വേണം.     

െഎ.പി.എൽ ഇന്ത്യയുടെ എല്ലാ ഭാഗത്തും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്​ സ്റ്റാറി​​​​െൻറ പുതിയ നീക്കം. കേബിൾ സർവീസും ഡി.ടി.എച്ച് സർവീസുമെത്താത്ത ഇന്ത്യയിലെ ഉൾനാടൻ പ്രദേശങ്ങളിലും കായിക മാമാങ്കത്തി​​​​െൻറ പെരുമയെത്തിക്കാനുള്ള ഒരുക്കത്തിലാണ്​ സ്റ്റാർ. 

Tags:    
News Summary - Doordarshan to air one IPL 2018 match per week-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.