റാഞ്ചി: കളിയിലെ തീരുമാനങ്ങളിൽ പിഴക്കില്ലെന്ന് പറഞ്ഞ് അവതരിപ്പിച്ച ഡി.ആർ.എസും ച തിക്കുന്നോ? ഇന്ത്യ-ആസ്ട്രേലിയ മൂന്നാം ഏകദിനത്തിൽ സെഞ്ച്വറിയിലേക്ക് കുതിക്കുകയാ യിരുന്ന ആരോൺ ഫിഞ്ചിെൻറ പുറത്താവലിെൻറ റിവ്യൂ ദൃശ്യങ്ങളാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഫിഞ്ച് 93ലെത്തിയപ്പോൾ കുൽദീപിെൻറ പന്തിലെ എൽ.ബി അപ്പീലിൽ അമ്പയർ ഒൗട്ട് വിളിച്ചു. എന്നാൽ, സംശയമുള്ള ഫിഞ്ച് ഡി.ആർ.എസ് വിളിച്ചു.
പിന്നീടാണ് നാടകീയതകൾ. ഹോക്െഎയിൽ ട്രാക്ക് തെളിഞ്ഞപ്പോൾ പന്ത് പിച്ച് ചെയ്തത് മധ്യഭാഗത്ത്. എന്നാൽ, ബാൾ ട്രാക്കറിൽ പന്ത് ലെഗ് സൈഡിൽ പതിച്ച് മിഡ്ൽ സ്റ്റമ്പിലേക്ക്. ഫിഞ്ച് ഒൗെട്ടന്ന് തീർച്ചപ്പെടുത്തി മൂന്നാം അമ്പയറുടെ വിധിയും വന്നു. തൊട്ടുപിന്നാലെ സമൂഹമാധ്യമങ്ങളിൽ വിവാദവും തുടങ്ങി. ഡി.ആർ.എസിെൻറ ആധികാരികതയെ ചോദ്യം ചെയ്ത് മുൻ ന്യൂസിലൻഡ് താരം ജിമ്മി നീഷാമും ആസ്സ്ട്രേലിയൻ താരം മാർക് വോയും രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.