ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് ജയിക്കാൻ 492 റൺസ്. നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 313 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒടുവിൽ വിവരംകിട്ടുേമ്പാൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 48 റൺസെടുത്തിട്ടുണ്ട്. ഹീനോ കുനും (11) ഹാഷിം ആംലയുമാണ് (അഞ്ച്) പുറത്തായത്. ക്രിസ് ബ്രോഡിനും റോളണ്ട് ജോൺസിനുമാണ് വിക്കറ്റ്. ഡീൻ എൽഗറും ക്വിൻറൺ ഡീകോക്കും ക്രീസിലുണ്ട്.
മഴ മുടക്കിയ മൂന്നാം ദിനത്തിെൻറ ക്ഷീണം തീർക്കാനിറങ്ങിയ ഇംഗ്ലണ്ടിനുവേണ്ടി അലിസ്റ്റർ കുക്കൊഴികെയുള്ള മുൻനിര താരങ്ങളെല്ലാം ഭേദപ്പെട്ട പ്രകടനം കാഴ്ചെവച്ചു. ടോം വെസ്ലി (59), ജോണി ബെയർസ്ട്രോ (63), ജോ റൂട്ട് (50) എന്നിവർ അർധ സെഞ്ച്വറി നേടി. കീറ്റൺ ജെന്നിങ്സ് (48), ബെൻ സ്റ്റോക്സ് (31), റോളണ്ട് ജോൺസ് (23) എന്നിവർ പിന്തുണനൽകി. ദക്ഷിണാഫ്രിക്കക്കുവേണ്ടി കേശവ് മഹാരാജ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മോറിസ് രണ്ടുപേരെ പുറത്താക്കി. മോർക്കലും റബാദയും ഒാരോ വിക്കറ്റെടുത്തു. ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 353 റൺസെടുത്തപ്പോൾ ദക്ഷിണാഫ്രിക്ക 175ന് പുറത്തായിരുന്നു. ആദ്യ ടെസ്റ്റ് ഇംഗ്ലണ്ടും രണ്ടാം ടെസ്റ്റ് ദക്ഷിണാഫ്രിക്കയും ജയിച്ചതിനാൽ ഇരു ടീമുകൾക്കും നിർണായകമാണ് ഇൗ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.