ലോർഡ്സ്: പാകിസ്താനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിെൻറ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച. നാല് വിക്കറ്റ് വീതം പിഴുത് മുഹമ്മദ് അബ്ബാസും ഹസൻ അലിയും കൊടുങ്കാറ്റായപ്പോൾ ആതിഥേയർ 184 റൺസിന് ഒാൾഒൗട്ടായി. ഒാപണർ അലിസ്റ്റർ കുക്ക് (70), ബെൻ സ്റ്റോക്സ് (38), ജോണി ബെയർസ്റ്റോവ് (27), ജോസ് ബട്ലർ (14) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.
ടോസ് നേടിയ ഇംഗ്ലീഷ് നായകന് ജോ റൂട്ടിെൻറ പ്രതീക്ഷ തെറ്റിച്ച് ഒാപണർ മാര്‍ക്ക് സ്റ്റോണ്‍മാന്‍ (4) തുടക്കത്തില്‍തന്നെ മുഹമ്മദ് അബ്ബാസിന് വിക്കറ്റ് സമ്മാനിച്ചു. കുക്ക് ഒരു ഭാഗത്ത് നിലയുറപ്പിച്ച് കളിച്ചെങ്കിലും മറുഭാഗത്ത് മുൻനിര ബാറ്റ്സ്മാന്മാരായ ജോ റൂട്ടും (4), ഡേവിഡ് മലാനും (6) എന്നിവർ പെെട്ടന്ന് മടങ്ങി.
ബെയർസ്റ്റോവിനെയും സ്റ്റോക്സിനെയും കൂട്ടുപിടിച്ച് കുക്ക് ചേർത്ത റൺസുകളാണ് ഇംഗ്ലണ്ടിനെ 150 കടത്തിയത്. സ്കോര്‍ 149ൽ എത്തിനിൽക്കെ മുഹമ്മദ് അമീർ കുക്കിെൻറ കുറ്റി തെറിപ്പിച്ചതോടെ ഇംഗ്ലണ്ടിെൻറ പതനം പെെട്ടന്നായി. ഡൊമിനിക് ബെസ് (5), മാർക്വുഡ് (7), സ്റ്റ്യുവർട്ട് ബ്രോഡ് (0), ജെയിംസ് ആൻഡേഴ്സൺ (0 നോട്ടൗട്ട്) എന്നിങ്ങനെയാണ് മറ്റ് സ്കോറർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.