ഈസ്റ്റ് ലണ്ടൻ (ദക്ഷിണാഫ്രിക്ക): ലുൻഗി എൻഗിഡിയുടെ അവസാന ഒാവറിൽ മൂന്ന് വിക്കറ്റ് വലിച്ചെറിഞ്ഞ് ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ട്വൻറി20യിൽ ഇംഗ്ലണ്ട് ഒരുറൺ തോൽവ ി ചോദിച്ചുവാങ്ങി. 178 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ സന്ദർശകർക്ക് 20 ഓവറിൽ ഒമ്പതിന് 176 റൺസെടുക്കാനാണ് സാധിച്ചത്. ഏഴുപന്തിൽ ഏഴു റൺസ് വേണമെന്നിരിക്കേ നായകൻ ഓയിൻ മോർഗൻ (52) പുറത്തായതാണ് ഇംഗ്ലണ്ടിന് വിനയായത്.
അവസാന ഓവറിൽ ടോം കറനെയും (2) മുഈൻ അലിയെയും (5) എൻഗിഡി പുറത്താക്കിയപ്പോൾ അവസാന പന്തിൽ വിജയറണ്ണിനായി ഓടിയ ആദിൽ റാശിദ് (1) റണ്ണൗട്ടായി. നേരത്തെ തെംബ ബവുമ (43), ക്വിൻറൺ ഡികോക്ക് (31), റാസി വാൻഡർ ഡസൻ (31) എന്നിവരുടെ ബാറ്റിങ് മികവിലാണ് ദക്ഷിണാഫ്രിക്ക 177 റൺസിലെത്തിയത്. ഇംഗ്ലണ്ടിനായി ജേസൺ റോയ് 38 പന്തിൽ 70 റൺസടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.