ലണ്ടൻ: പുതിയ ശീലങ്ങളും പുതിയ കാഴ്ചകളുമായി ക്രിക്കറ്റ് ക്രീസ് ഉണരുന്നു. കോവിഡ് തീർത്ത നാലുമാസത്തോളം നീണ്ട ഇടവേളക്കുശേഷം ക്രിക്കറ്റ് മൈതാനത്ത് ഇന്ന് ടോസ് വീഴും. സതാംപ്ടനിലെ റോസ്ബൗളിൽ ഇംഗ്ലണ്ടും വിൻഡീസും തമ്മിലെ ടെസ്റ്റ് മത്സരത്തോടെയാണ് ക്രിക്കറ്റിെൻറ തിരിച്ചുവരവ്. കോവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളും ആരോഗ്യ പ്രോട്ടോകോൾ പാലിച്ചുമാണ് കളി. ഒരു മാസം മുമ്പ് തന്നെ ഇംഗ്ലണ്ടിലെത്തിയ വിൻഡീസ് ടീം ക്വാറൻറീൻ കാലാവധി കഴിഞ്ഞ്, പരിശീലനവും സന്നാഹ മത്സരവും കളിച്ചാണ് ടെസ്റ്റിനിറങ്ങുന്നത്.
സമ്പൂർണ കോവിഡ് മുക്ത പരിസ്ഥിതിയിലാണ് ടൂർണമെൻറ് സംഘടിപ്പിക്കുന്നത്. പന്തിൽ ഉമിനീർ പുരട്ടുന്നത് മുതൽ കളിക്കാർ അടുത്തിടപഴകുന്നതിനും ‘ഹൈ ഫൈവ്’ ആഘോഷങ്ങൾക്കും വിലക്കുണ്ട്. 117 ദിവസത്തെ ഇടവേളക്കു ശേഷം രാജ്യാന്തര ക്രിക്കറ്റ് തിരികെയെത്തിക്കാനുള്ള ശ്രമത്തിന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനെ ഐ.സി.സി അഭിനന്ദിച്ചു. ജോ റൂട്ടിെൻറ അഭാവത്തിൽ ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ. വിൻഡീസിനെ ജാസൻ ഹോൾഡറും നയിക്കും. 2017നു ശേഷം ആദ്യമായാണ് വിൻഡീസ് ഇംഗ്ലണ്ട് സന്ദർശിക്കുന്നത്. പരമ്പരയിൽ ഹോൾഡറുടെ ടീം 2-1ന് തോറ്റു.
ടീം ഇംഗ്ലണ്ട്: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജെയിംസ് ആൻഡേഴ്സൻ, ജൊഫ്ര ആർച്ചർ, ഡൊമിനിക് ബെസ്, സ്റ്റുവർട് ബ്രോഡ്, റോറി ബേൺസ്, ജോസ് ബട്ലർ, സാക് ക്രോളി, ജോ ഡെൻലി, ഒലി പോപ്, ഡോം സിബ്ലി, ക്രിസ് വോക്സ്, മാർക് വുഡ്.
ടീം വിൻഡീസ്: ജാസൺ ഹോൾഡർ (ക്യാപ്റ്റൻ), ജെർമൻ ബ്ലാക്വുഡ്, ബോണർ, ബ്രാത്വെയ്റ്റ്, ഷമർ ബ്രൂക്സ്, ജോൺ കാംബെൽ, റോസ്റ്റൻ ചേസ്, റഹിം കോൺവാൾ, ഡോറിച്, ഷാനൺ ഗബ്രിയേൽ, ചെമർ ഹോൾഡർ, ഷായ് ഹോപ്, അൽസാറി ജോസഫ്, റേയ്മൺ റിഫർ, കെമർ റോച്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.