ലണ്ടൻ: ഇംഗ്ലീഷ് ഫുട്ബാൾ ലീഗ് ചരിത്രത്തിൽ പുതിയൊരു റെക്കോഡിെൻറ വക്കിലാണ് പെപ ് ഗ്വാർഡിയോളയും സംഘവും. ഇംഗ്ലണ്ടിലെ ആഭ്യന്തര മത്സരങ്ങളായ പ്രീമിയർ ലീഗ്, എഫ്.എ കപ് പ്, ലീഗ് കപ്പ് എന്നിവയിൽ മൂന്നിലും ഒരു സീസണിൽ ചാമ്പ്യന്മാരാവാൻ ഇതുവരെ ആർക്കും സാധി ച്ചിട്ടില്ല.
ആ റെക്കോഡ് സ്വന്തം പേരിലാക്കാൻ സിറ്റിക്ക് ഇനി വേണ്ടത് ഒരേയൊരു ജയം മാത്രം. എഫ്.എ കപ്പ് ഫൈനലിൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റി വാറ്റ്ഫോഡിെന നേരിടുേമ്പാൾ, പെപ്പിെൻറ ലക്ഷ്യം ചരിത്ര മുഹൂർത്തം മാത്രം. ലീഗ് കപ്പിൽ ചെൽസിയെ തോൽപിച്ച് കിരീടമണിഞ്ഞിരുന്ന സിറ്റി പിന്നാെല, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരുമായി.
വാറ്റ്ഫോഡിനെതിരെ മാഞ്ചസ്റ്റർ സിറ്റി പൂർണ ആത്മവിശ്വാസത്തിലാണ്. ഇരു കിരീടങ്ങൾ പോക്കറ്റിലാക്കിയ അവർ അവസാന 30 മത്സരങ്ങളിൽ 28ഉം ജയിച്ചവരാണ്. നേർക്കുനേരെയുള്ള കണക്കിലെ കളിയിലും മുന്നിൽ മാഞ്ചസ്റ്റർ സിറ്റി തെന്ന. വാറ്റ്ഫോഡിനെതിരെ അവസാന 10 മത്സരങ്ങളിൽ പത്തിലും സിറ്റി ജയിച്ചു. എല്ലാ മത്സരങ്ങളിലും രണ്ടിൽ കൂടുതൽ ഗോളുകളും നേടിയിട്ടുണ്ട്.
വാറ്റ്ഫോഡ് ആകെട്ട, 11ാം സ്ഥാനക്കാരായാണ് സീസൺ അവസാനിപ്പിച്ചത്. മാത്രമല്ല, അവസാന അഞ്ചു മത്സരങ്ങളിൽ മൂന്നിലും തോൽക്കുകയും ചെയ്തു. കണക്കിലെ കളിയിൽ പിന്നിലാണെങ്കിലും പ്രീമിയർ ലീഗ് ചാമ്പ്യന്മാർക്കെതിരെ പൊരുതാനുറച്ചാണിവർ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.